രാജ്യത്തെ മുൻനിര ഐ.ടി കമ്പനികൾക്ക് ആവശ്യം 1.1 ലക്ഷം ബിരുദധാരികളെ
text_fieldsമുംബൈ: രാജ്യത്തെ പ്രമുഖ നാല് ഐ.ടി കമ്പനികൾ ബിരുദധാരികളെ തേടുന്നു. ഐ.ടി മേഖലയിലെ കുതിച്ചുചാട്ടവും വർധിച്ചുവരുന്ന മാനവിക ശേഷിയുടെ ആവശ്യകതയുമാണ് മുൻനിര ഐ.ടി കമ്പനികൾ 30 ശതമാനം അധികം ബിരുദധാരികളെ നിയമിക്കാനൊരുങ്ങുന്നത്. ഇപ്പോൾ പഠിച്ചിറങ്ങുന്നവരെയാണ് ആവശ്യം.
ഇൻഫോസിസ് 35,000 ബിരുദധാരികളെയാണ് നിയമിക്കുക. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 21,000ത്തിൽനിന്ന് 35000ത്തിലേക്ക് ഉയർത്തുകയായിരുന്നു.
വിപ്രോ 12,000 ഫ്രഷേർസിനെയാണ് നിയമിക്കുക. മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം അധികം. എച്ച്.സി.എൽ ടെക് 20,000 മുതൽ 25,000വരെ ബിരുദധാരികൾക്ക് അവസാനം നൽകും. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് എച്ച്.സി.എൽ ടെകിന്‍റെ ആവശ്യം. ടി.സി.എസ് മുൻവർഷത്തേപ്പോലെ തന്നെ 40,000 പേരെ ഈ വർഷവും നിയമിക്കും.
ജൂൺ പാദത്തിൽ 48,443 പേരെയാണ് ഈ നാലു കമ്പനികളും പുതുതായി നിയമിച്ചത്. വരും മാസങ്ങളിലും നിയമനം തുടരും. സ്ഥാപനങ്ങൾ ഡിജിറ്റലിലേക്ക് മാറുന്നതിനായും സൈബർ സുരക്ഷയിൽ കൂടുതൽ നിക്ഷേപം ആവശ്യമായതിനാലുമാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതെന്ന് കമ്പനികൾ പറയുന്നു.
കാമ്പസ് സെലക്ഷനിലൂടെയാകും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുകയെന്നാണ് വിവരം. കോവിഡ് നിയന്ത്രണങ്ങൾ നിയമനങ്ങൾ നടത്തുന്നതിന് തടസമാകില്ലെന്ന് കമ്പനികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.