ഏഴിമല നേവി ചിൽഡ്രൻ സ്കൂളിൽ അധ്യാപകർ; അപേക്ഷ ജനുവരി 18 വരെ
text_fieldsഏഴിമല നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് ഇനിപറയുന്ന തസ്തികകളിൽ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേവി എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണിത്. എട്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ്. ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്. യോഗ്യത: ഏതെങ്കിലും കോർ വിഷയത്തിൽ 60 ശതമാനം മാർക്കോടെ റെഗുലർ മാസ്റ്റേഴ്സ് ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും സ്കൂൾ മേധാവിയായി മൂന്നു വർഷത്തെ പരിചയം അല്ലെങ്കിൽ, 10 വർഷത്തെ അധ്യാപനപരിചയം. പ്രായപരിധി 35-45.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി)- കമ്പ്യൂട്ടർ സയൻസ്- യോഗ്യത കമ്പ്യൂട്ടർ സയൻസ് ബിരുദം. പ്രായം 40ൽ താഴെ. ടി.ജി.ടി- മാത്സ്, ഹിന്ദി, ഇംഗ്ലീഷ്, എസ്.എസ്.ടി ആൻഡ് സംസ്കൃതം- യോഗ്യത: കോർവിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും. അധ്യാപനപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 40ൽ താഴെ.
പ്രൈമറി ടീച്ചർ (PRT) ജനറൽ ആൻഡ് ഹിന്ദി- യോഗ്യത: കോർ വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും. അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 40ൽ താഴെ.
ഫിസിക്കൽ എജുക്കേഷൻ ടീച്ചർ- യോഗ്യത: PoPEdഉം രണ്ടു വർഷത്തെ എക്സ്പിരീയൻസും. പ്രായം 40ന് താഴെ.
പാർട്ട്ടൈം ടീച്ചർ- മ്യൂസിക്, ഡാൻസ് (w/c) യോഗ്യത: ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയസും. പ്രായം 40ന് താഴെ.
സ്റ്റുഡന്റ് കൗൺസിലർ- യോഗ്യത: സൈക്കോളജി ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയൻസും. പ്രായം 40ന് താഴെ.
ലൈബ്രേറിയൻ- യോഗ്യത: ലൈബ്രറി സയൻസ്, ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയൻസും. പ്രായം 40ന് താഴെ.
CVയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും The Director, Navy Children School, Indian Naval Academy (PO) Ezhimala-6703010 എന്ന വിലാസത്തിൽ ജനുവരി 18നകം ലഭിക്കണം. navalschoolezhimala@gmail.com എന്ന ഇ-മെയിൽ വഴിയും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.