ജവഹർ നവോദയ വിദ്യാലയങ്ങളിൽ അധ്യാപകർ; 454 ഒഴിവുകൾ
text_fieldsജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. നവോദയ വിദ്യാലയ സമിതി, പുണെ മേഖല ഒാഫിസാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമൻ-ദിയു, ദാദ്രാ-നാഗർഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലായി വിവിധ തസ്തികകളിൽ 454 ഒഴിവുകളാണുള്ളത്.
താൽപര്യമുള്ളവർ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ സെപ്റ്റംബർ 11 അഞ്ചുമണിക്കുമുമ്പായി CONPUNE20@GMAIL.COM എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. തസ്തികകളും വിഷയങ്ങളും ഒഴിവുകളും ചുവടെ:
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി.എസ്): ഒഴിവുകൾ 98 (ഹിന്ദി-16, ഇംഗ്ലീഷ്-6, മാത്തമാറ്റിക്സ്-10, ബയോളജി-17, കെമിസ്ട്രി-14, ഫിസിക്സ്-14, ഇക്കണോമിക്സ്-3, ജ്യോഗ്രഫി-6, ഹിസ്റ്ററി-10, ഐ.ടി-2). പ്രതിമാസ ശമ്പളം 27,500/32,500 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.എസ്): ഒഴിവുകൾ 283 (ഹിന്ദി-48, ഇംഗ്ലീഷ്-31, മാത്തമാറ്റിക്സ്-48, സയൻസ്-28, സോഷ്യൽ സ്റ്റഡീസ്-32, മറാത്തി-8, ഗുജറാത്തി-13, ആർട്ട്-17, മ്യൂസിക്-13, ഫിസിക്കൽ എജുക്കേഷൻ (പി.ഇ.ടി) (പുരുഷന്മാർ-20), പി.ഇ.ടി വനിതകൾ-13, ലൈബ്രേറിയൻ-12). പ്രതിമാസ ശമ്പളം 26,250/31,250 രൂപ.
ഫാക്കൽറ്റി-കം-സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (എഫ്.സി.എസ്.എ): 73 ഒഴിവുകൾ. യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷ ഫോറത്തിെൻറ മാതൃക എന്നിവ ഔദ്യോഗിക വെബ്പോർട്ടലായ https://navodaya.gov.in/nvs/ro/pune/en/home/index.htmlൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും െവബ്പോർട്ടൽ സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.