ഭെല്ലിൽ ടെക്നീഷ്യൻ അപ്രൻറിസ്
text_fieldsകേന്ദ്ര പ്രതിേരാധമന്ത്രാലയത്തിന് കീഴിലെ നവരത്ന പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ടെക്നീഷ്യൻ അപ്രൻറിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിേപ്ലാമക്കാർക്കാണ് അവസരം. വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം.
അപേക്ഷിക്കാവുന്ന ഡിേപ്ലാമ ബ്രാഞ്ചുകളും വാക് ഇൻ ഇൻറർവ്യൂ തീയതിയും താഴെ കൊടുക്കുന്നു:
- ഇ ആൻഡ് സി എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് ടെലി എൻജിനീയറിങ്
- ഇലക്ട്രോണിക്സ് എൻജിനീയറിങ്
- ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ്
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
- ഇൻഫർമേഷൻ സയൻസ്
- കമ്പ്യൂട്ടർ എൻജിനീയറിങ്
–ജൂലൈ 17ന് രാവിലെ പത്തിന്.
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
- ഇലക്ട്രിക്കൽ എൻജിനീയറിങ്
- കമേഴ്സ്യൽ ആൻഡ് സെക്രേട്ടറിയൽ പ്രാക്ടീസ്
- ലൈബ്രറി സയൻസ്
- മോഡേൺ ഒാഫിസ് പ്രാക്ടീസ്
- മെക്കാനിക്കൽ എൻജിനീയറിങ്
- മെക്കട്രോണിക്സ്
- കെമിക്കൽ എൻജിനീയറിങ്
- സിവിൽ എൻജിനീയറിങ്
–ജൂലൈ 18ന് രാവിലെ പത്തിന്.
വാക് ഇൻ ഇൻറർവ്യൂ വേദി: െസൻറർ ഫോർ ലേണിങ് ആൻഡ് െഡവലപ്മെൻറ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജാലഹള്ളി, ബംഗളൂരു-560013. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ്. 2014 ആഗസ്റ്റ് ഒന്നിനുശേഷം ഡിേപ്ലാമ വിജയിച്ചവർ അപേക്ഷിച്ചാൽ മതി. യോഗ്യരായ അപേക്ഷാർഥികൾ പത്താംക്ലാസ് സർട്ടിഫിക്കറ്റും ഡിേപ്ലാമ സർട്ടിഫിക്കറ്റും/എല്ലാ സെമസ്റ്ററുകളിെലയും മാർക്ക് കാർഡ്സും/സംവരണവിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. വിവരങ്ങൾക്ക് http://bel-india.com/ ൽ Careers കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.