കണ്ണൂരിൽ ടെറിേട്ടാറിയൽ ആർമി റിക്രൂട്ട്മെൻറ് റാലി
text_fieldsകണ്ണൂർ: ടെറിേട്ടാറിയൽ ആർമി 122 ഇൻഫൻററി ബറ്റാലിയനിൽ റിക്രൂട്ട്മെൻറ് റാലി ഫെബ്രു വരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കായികക്ഷമത-മെഡിക്കൽ ടെസ ്റ്റുകളാണ് നടക്കുക. ഫെബ്രുവരി നാലിന് കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഫെബ്രുവരി ആറിന് മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റ് പരിശോധനയും നടക്കും.
ഒഴിവുകൾ:
- സോൾജ്യർ ജനറൽ ഡ്യൂട്ടി -പത്താം ക്ലാസിൽ ഒാരോ വിഷയത്തിനും 33 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ആകെ 45 ശതമാനം മാർക്കോടെ ജയം.
- സോൾജ്യർ ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി)-പ്ലസ് ടുവിന് ഒാരോ വിഷയത്തിനും 50 ശതമാനം മാർക്ക് നേടി ആകെ 60 ശതമാനം മാർക്കോടെ ജയം. പ്ലസ് ടു/പത്താം ക്ലാസ് തലത്തിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്,/ബുക്ക് കീപ്പിങ് എന്നിവയിൽ ഒാരോ വിഷയത്തിനും 50 ശതമാനം മാർക്ക് നേടിയിരിക്കണം.
- ട്രേഡ്സ്മാൻ (ഷെഫ്), ട്രേഡ്സ്മാൻ (ഡ്രസർ) -പത്താംക്ലാസ് പാസായവർക്കും അതത് ട്രേഡുകളിൽ പ്രാവീണ്യമുള്ളവർക്കും അപേക്ഷിക്കാം.
- ട്രേഡ്സ്മാൻ (ഹൗസ്കീപ്പർ)- എട്ടാം ക്ലാസ് പാസായ ഹൗസ്കീപ്പിങ്ങിൽ മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
മുഴുവൻ തസ്തികകളിലേക്കും പ്രായം 18നും 42നും ഇടയിൽ. ഉയരം-ചുരുങ്ങിയത് 160 സെ.മീ. തൂക്കം- ചുരുങ്ങിയത് 50 കി.ഗ്രാം. നെഞ്ചളവ് - 77 സെ.മീറ്റർ (അഞ്ച് െസ. മീറ്റർ വികസിപ്പിക്കണം). ജനന സർട്ടിഫിക്കറ്റ്, േനറ്റിവിറ്റി, കാസ്റ്റ്-കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് കളർഫോേട്ടാ (20 എണ്ണം), പാൻകാർഡ്-ആധാർകാർഡ്, എൻ.സി.സി, കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതമാണ് റിക്രൂട്ട്മെൻറ് റാലിക്ക് എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.