Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Teacher
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടെറ്റ്​...

ടെറ്റ്​ സർട്ടിഫിക്കറ്റിന്​ ഇനി ആജീവനാന്ത സാധുത

text_fields
bookmark_border

ന്യൂഡൽഹി: ടീച്ചേർസ്​ എലിജിബിലിറ്റി ടെസ്​റ്റ്​ (ടെറ്റ്​) യോഗ്യത സർട്ടിഫിക്കറ്റിന്‍റെ സാധുത കാലയളവ്​ നീട്ടാൻ തീരുമാനിച്ചതായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാൽ നിശാങ്ക്​ അറിയിച്ചതാണ്​ ഇക്കാര്യം.

നേരത്തേ ഏഴുവർഷം മാത്രമായിരുന്നു സർട്ടിഫിക്കറ്റിന്‍റെ ​സാധുത കാലയളവ്​. 2011 മുതൽ മുൻകാല പ്രാബല്യത്തോടെ ഇനി ആജീവനാന്ത സാധുത സർട്ടിഫിക്കറ്റിന്​ ലഭിക്കും.

അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക്​ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനാണ്​ തീരുമാനമെന്നും പൊക്രിയാൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ സംസ്​ഥാന/കേന്ദ്രഭരണ സർക്കാറുകൾക്ക്​ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപകനാകാനുള്ള അനിവാര്യ യോഗ്യതയാണ്​ ടെറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Pokhriyal NishankTeachers Eligibility TestTETTET CertificateUnion Education Minister
News Summary - TET Certifications Will be Valid for Lifetime
Next Story