ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവ്
text_fieldsഐ.ഐ.ടികളിലടക്കമുള്ള പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർഷം തോറും കുറയുന്നതായി റിപ്പോർട്ട്. ജെ.ഇ.ഇ മെയിൻ കടമ്പ കടന്ന ശേഷം 61.5 ശതമാനം വിദ്യാർഥികളാണ് 2022ൽ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014ൽ 83.1ശതമാനം ആയിരുന്നു രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ കണക്ക്. 2021ൽ അത് 58.1 ശതമാനവും. ഈ കണക്കു പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി നേരിയ വർധനവുണ്ടെന്ന് കാണാം. യോഗ്യരായ 2.6 ലക്ഷം വിദ്യാർഥികളിൽ 1.6 ലക്ഷം പേരാണ് ഇത്തവണ അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്തിരിക്കുന്നത്. ആഗസ്റ്റ് 28നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ.
2020 ൽ 64.1 ഒരു ശതമാനം പേരാണ് അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്തത്. 2015ൽ 79 ഉം 2016ൽ 78.6ഉം 2017ൽ 77.4ഉം 2018ൽ 71.7ഉം 2019ൽ 71.7 ഉം ശതമാനം പേരാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്തത്.
ജെ.ഇ.ഇ മെയിൻ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ രാജ്യത്തെ വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം തേടുന്നതാണ് എണ്ണം കുറയാനുള്ള കാരണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തൽ. വിദ്യാർഥികൾക്ക് ഐ.ഐ.ടി കളിലേക്ക് പ്രിയം കുറയുന്നു എന്ന് ഇതിനർഥമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.