ഇന്ത്യൻ ഓയിൽ ദക്ഷിണമേഖലയിൽ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ്; 265 ഒഴിവുകൾ
text_fieldsഇന്ത്യൻ ഓയിൽ മാർക്കറ്റിൽ ഡിവിഷൻ കേരളം ഉൾപ്പെടെയുള്ള ദക്ഷിണമേഖലയിലേക്ക് ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. 265 ഒഴിവുകളുണ്ട്. (കേരളത്തിൽ 42 ഒഴിവുകളുണ്ട്. ട്രേഡ് അപ്രൻറിസ് വിഭാഗത്തിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് എന്നിവയിൽ 20 ഒഴിവുകളും ടെക്നീഷ്യൻ വിഭാഗത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലായി 22 ഒഴിവുകളും). ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജ്ഞാപനം www.iocl/com/apprenticeshipൽ. പ്രായപരിധി: 18-24. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓൺലൈനായി ജനുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ടെക്നീഷ്യൻ അപ്രൻറിസിന് ഡിപ്ലോമ യോഗ്യതാപരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. SC/ST/PWD വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.ട്രേഡ് അപ്രൻറിസിന് http://apprenticeship.orgലും ടെക്നീഷ്യൻ അപ്രൻറിസിന് www.mhrdnats.gov.in/boatലും രജിസ്റ്റർ ചെയ്തിരിക്കണം. അപ്രൻറീസ് ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസംതോറും സ്റ്റൈപന്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.