'െഎ.ആർ.ഇ.എൽ' ഇന്ത്യ ലിമിറ്റഡിൽ ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രൻറിസ്
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊല്ലം ചവറയിലെ ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് (പഴയ ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡ്) 1961ലെ അപ്രൻറിസ് ആക്ട് പ്രകാരം ട്രേഡ്/ടെക്നീഷ്യൻ/ഗ്രാജ്വേറ്റ് അപ്രൻറിസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 44 ഒഴിവുകളുണ്ട്.
പരിശീലനം ഒരുവർഷത്തേക്കാണ്. സ്റ്റൈപൻറ് ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനവും www.irel.co.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
ട്രേഡ് അപ്രൻറിസ്: ഫിറ്റർ-ഒഴിവ് 7, ഇലക്ട്രീഷ്യൻ 4, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് (MRAC)-2, ഡ്രാഫ്റ്റ്സ്മാൻ സിവിൽ- 1, മൈൻ സർവേയർ- 2, AAO (P) - 2, പ്ലംബർ- 5, വെൽഡർ- 3, മെക്കാനിക് ഡീസൽ- 2, മെഷ്യനിസ്റ്റ്- 2, കാർപൻറർ- 2. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ, AAO (P)ക്ക് ബി.എസ്സി കെമിസ്ട്രി.
വൊക്കേഷനൽ അപ്രൻറീസസ് (പ്ലസ്ടു): മെഡിക്കൽ ലബോറട്ടറി ടെക്നോളജി (MLT) ഓഫിസ് സെക്രട്ടറിഷിപ്പ് 1. യോഗ്യത: ബന്ധപ്പെട്ട വൊക്കേഷനൽ ട്രേഡിൽ വി.എച്ച്.എസ്.ഇ പാസായിരിക്കണം.
ഗ്രാജ്വേറ്റ് അപ്രൻറിസസ്: സിവിൽ- 1, മെക്കാനിക്കൽ- 3, ഇലക്ട്രിക്കൽ -1, ഇൻസ്ട്രുമെേൻറഷൻ- 1. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്.
ടെക്നീഷ്യൻ അപ്രൻറിസസ്: മെക്കാനിക്കൽ -2, ഇലക്ട്രിക്കൽ -1, സിവിൽ- 1. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ഡിപ്ലോമ.
പ്രായപരിധി 18-25 വയസ്സ്. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒരാൾക്ക് ഒരു ട്രേഡിന് മാത്രമേ അപേക്ഷിക്കാവൂ. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
അപേക്ഷകർ ട്രേഡ്, വൊക്കേഷനൽ അപ്രൻറീസിന് www.apprenticeshipindia.orgലും ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രൻറീസിന് www.mhrdnats.gov.inലും രജിസ്റ്റർ ചെയ്യണം.
ഇതിനുപുറമെ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് (A4 വലുപ്പമുള്ള പേപ്പറിൽ) സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് രേഖകളുടെ ഫോട്ടോകോപ്പി സഹിതം ഡിസംബർ ഏഴിനകം ലഭിക്കത്തക്കവിധം The DGM (HR&A), IREL (India) Limited, chavara, Kollam District, Kerala-691583 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.