സ്പൈസസ് ബോർഡിൽ ട്രെയിനി അനലിസ്റ്റ്
text_fieldsകൊച്ചിയിലെ സ്പൈസസ് ബോർഡ് ക്വാളിറ്റി ഇവാല്വേഷൻ ലബോറട്ടറിയിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. പട്ടികജാതി/വർഗക്കാർക്കാണ് അവസരം. വിജ്ഞാപനം www.indianspices.com/opportunities.htmlൽ ലഭ്യമാണ്. വിശദാംശങ്ങൾ ചുവടെ:
ട്രെയിനി അനലിസ്റ്റ്- കെമിസ്ട്രി ഒഴിവുകൾ -7, മൈക്രോബയോളജി -2, സാമ്പ്ൾ റസീപ്റ്റ് െഡസ്ക് (എസ്.ആർ.ഡി) ട്രെയിനി -3.
യോഗ്യത: ട്രെയിനി അനലിസ്റ്റിന് കെമിസ്ട്രി/മൈക്രോബയോളജിയിൽ അംഗീകൃത ബാച്േലഴ്സ് ബിരുദം. എസ്.ആർ.ഡി ട്രെയിനിക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 35.
പരിശീലനം രണ്ടു വർഷത്തേക്കാണ്. ആദ്യവർഷം പ്രതിമാസം 17,000 രൂപയും രണ്ടാമത്തെ വർഷം 18,000 രൂപയുമാണ് സ്റ്റൈപൻഡ്. എസ്.ആർ.ഡി ട്രെയിനിക്ക് രണ്ടു വർഷവും പ്രതിമാസം 17,000 രൂപ ലഭിക്കും.നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ ഫെബ്രുവരി 15നകം qel.sb-ker@gov.inൽ ഇ-മെയിൽ െചയ്യണം.
ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് സ്ൈപസസ് ബോർഡ് പാലാരിവട്ടം, കൊച്ചിയിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. (ഫോൺ: 0484 -2333610-616). കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.