ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി എൻജിനീയർ/ ഓഫിസർ
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) ഗാസിയാബാദ് യൂനിറ്റ്/ പാൻ ഇന്ത്യാ പ്രോജക്ടിലേക്ക് ട്രെയിനി എൻജിനീയർ/ ഓഫിസർമാരെയും പ്രോജക്ട് എൻജിനീയർമാരെയും റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ-
- ട്രെയിനി എൻജിനീയർ/ഓഫിസർ ഗ്രേഡ്-1, ഒരുവർഷത്തേക്കാണ് നിയമനം. പ്രോജക്ടിെൻറ ആവശ്യാനുസരണം മൂന്നുവർഷംവരെ േസവനകാലയളവ് നീട്ടിക്കിട്ടാവുന്നതാണ്. പ്രതിമാസം 25,000 രൂപ ശമ്പളം.
ട്രെയിനി എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒഴിവുകൾ -40), മെക്കാനിക്കൽ (11), കമ്പ്യൂട്ടർ സയൻസ് (19), ഡിസിപ്ലിനുകാർക്കാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ബി.ഇ/ബിടെക് ബിരുദം. ഒരുവർഷത്തേക്ക്. ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 30.11.20ൽ 25 വയസ്സ്.
ട്രെയിനി ഓഫിസർ ഗ്രേഡ്-1 തസ്തികയിൽ ഫിനാൻസ് ഡിസിപ്ലിനിൽ 6 ഒഴിവുകളുണ്ട്. യോഗ്യത: ദ്വിവത്സര ഫുൾടൈം എം.ബി.എ (ഫിനാൻസ്), ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 25 വയസ്സ്.
- പ്രോജക്ട് എൻജിനീയർ -ഗ്രേഡ് 1. രണ്ടുവർഷത്തേക്കാണ് നിയമനം. നാലുവർഷംവരെ തുടരാം. പ്രതിമാസ ശമ്പളം 35000 രൂപ. ഇനി പറയുന്ന ഡിസിപ്ലിനിലേക്കാണ് അവസരം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (30), മെക്കാനിക്കൽ (10), കമ്പ്യൂട്ടർ സയൻസ് -17, ഇലക്ട്രിക്കൽ -1, സിവിൽ-2, എയ്േറാനോട്ടിക്കൽ-1. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക്,രണ്ടുവർഷത്തെ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.bel-india.in ൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://jobapply.in/BEL2020 GZBTEPE ലിങ്കിൽ ഡിസംബർ 26 നകം സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫീസായി ട്രെയിനി എൻജിനീയർ/ഓഫിസർ തസ്തികകൾക്ക് 200 രൂപയും പ്രോജക്ട് എൻജിനീയർ തസ്തികക്ക് 500 രൂപയുമാണ് അടക്കേണ്ടത്. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.