എൻ.എച്ച്.പി.സിയിൽ ട്രെയിനി എൻജിനീയർ/ഓഫിസർ: ഒഴിവുകൾ 269
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫരീദാബാദിലെ എൻ.എച്ച്.പി.സി ലിമിറ്റഡ് ട്രെയിനി എൻജിനീയർമാരെയും ട്രെയിനി ഓഫിസർമാരെയും തെരഞ്ഞെടുക്കുന്നു. ഊർജസ്വലരായ യുവ എൻജിനീയർമാർക്കാണ് അവസരം. ഗേറ്റ്-2023 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൻ.എച്ച്.പി.സിയിലും നർമദ ഹൈഡ്രോ ഇലക്ട്രിക് വികസന കോർപറേഷനിലുമായി ആകെ 269 ഒഴിവുകളുണ്ട്.
ട്രെയിനി എൻജിനീയർ-സിവിൽ 91, ഇലക്ട്രിക്കൽ 72, മെക്കാനിക്കൽ 7, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ 4, ഐ.ടി 19, എൻവയോൺമെന്റൽ 6, ട്രെയിനി ഓഫിസർ ജിയോളജി 3. സംവരണം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി/ബാഞ്ചിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ റഗുലർ ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി ജിയോളജി/എം.ടെക് അപ്ലൈഡ് ജിയോളജി/എം.എസ്.സി എൻവയോൺമെന്റൽ സയൻസ്.
ട്രെയിനി എൻജിനീയർ/ഓഫിസർ എൻവയോൺമെന്റ് തസ്തികക്ക് എം.എസ്. ഡബ്ല്യ/എം.ബി.എ റൂറൽ മാനേജ്മെന്റ് അഭിലഷണീയം. പ്രായപരിധി 30 വയസ്സ്. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. നിയമാനുസൃത വയസ്സിളവുണ്ട്. ‘ഗേറ്റ്-2023 സ്കോർ’ നേടിയിരിക്കണം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nhpcindia.comൽ. അപേക്ഷ ഫീസ് നികുതിയടക്കം 708 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി/വിമുക്ത ഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. മാർച്ച് 26 വൈകീട്ട് ആറുമണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ഗേറ്റ്-2023ന് 75 ശതമാനം, ഗ്രൂപ് ചർച്ചക്കും ഇന്റർവ്യൂവിനും 25 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് മെരിറ്റ്ലിസ്റ്റ് തയാറാക്കുക. വൈദ്യപരിശോധനയുണ്ടാവും.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ പ്രോജക്ടുകളിലും പവർസ്റ്റേഷനുകളിലും ഓഫിസുകളിലും 50,000-1,60,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ഒരുവർഷത്തെ പരിശീലനം പൂർത്തിയാകുമ്പോൾ എൻജിനീയർ/ഓഫിസർ പദവിയിൽ സ്ഥിരപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.