ആർ.സി.സിയിൽ സ്റ്റൈപ്പേൻറാടെ പരിശീലനം അപേക്ഷ ജൂൺ 5 വരെ
text_fieldsറീജനൽ കാൻസർ സെൻറർ തിരുവനന്തപുരം (ആർ.സി.സി) നടത്തുന്ന ഇനി പറയുന്ന ഏകവർഷ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി, സീറ്റുകൾ 4, അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ബ്ലഡ് ബാങ്കിങ് ആൻഡ് ട്രാൻസ്ഫ്യൂഷൻ ടെക്നോളജി 2, ക്വാളിറ്റി എക്സലൻസ് പ്രോഗ്രാം ഇൻ പതോളജി 3. യോഗ്യത: ബി.എസ്സി എം.എൽ.ടി/ബി.എസ്സി ലൈഫ് സയൻസസ്/സുവോളജി/ബോട്ടണി/കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദവും എം.എൽ.ടി ഡിപ്ലോമയും ഫസ്റ്റ്/സെക്കൻഡ് ക്ലാസിൽ പാസായിരിക്കണം. പ്രായപരിധി 1.1.2021ൽ 35 വയസ്. അപേക്ഷഫീസ് 300 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 150 രൂപ മതി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻറ് ലഭിക്കും.
അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗ്നോസ്റ്റിക് ഇമേജിങ്-സീറ്റുകൾ 4, യോഗ്യത: റേഡിയേഷൻ ടെക്നോളജി ഡിപ്ലോമ (DRT)/തത്തുല്യം. പ്രായപരിധി 1.1.2021ൽ 30 വയസ്സ്. അപേക്ഷഫീസ് 100 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 25 രൂപ മതി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻറുണ്ട്.
അപേക്ഷഫോറം www.rcctvm.gov.inൽ. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം അഡീഷനൽ ഡയറക്ടർ (അക്കാദമിക്) റീജനൽ കാൻസർ സെൻറർ, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.