ഇ.എസ്.ഐ കോർപറേഷനിൽ യു.ഡി ക്ലർക്, സ്റ്റെനോഗ്രാഫർ, എം.ടി.എസ് 130 ഒഴിവുകൾ
text_fieldsഇ.എസ്.ഐ കോർപറേഷൻ കേരള മേഖല ഓഫിസുകളിലേക്ക് ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളുണ്ട്. സ്ഥിര നിയമനമാണ്.
അപ്പർ ഡിവിഷൻ (യു.ഡി) ക്ലർക്, ഒഴിവുകൾ -66 (ജനറൽ 42, എസ്.സി 2, എസ്.ടി 2, ഒ.ബി.സി 14, ഇ.ഡബ്ല്യു.എസ് 6). ഒമ്പത് ഒഴിവുകളിൽ വിമുക്തഭടന്മാർക്ക് നിയമനം ലഭിക്കും. ശമ്പളനിരക്ക് 25,500-81,100 രൂപ. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ വർക്കിങ് നോളജും. പ്രായപരിധി 18-27 .
സ്റ്റെനോഗ്രാഫർ, ഒഴിവുകൾ -4 (ജനറൽ 1, എസ്.സി 1, എസ്.ടി 1, ഒ.ബി.സി 1). ശമ്പളനിരക്ക് 25,500-81,100 രൂപ. യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്കിൽ ടെസ്റ്റ്- 10 മിനിറ്റ് (മിനിറ്റിൽ 80 വാക്ക് വേഗതയുണ്ടാകണം). ട്രാൻസ്ക്രിപ്ഷൻ (കമ്പ്യൂട്ടറിൽ മാത്രം): 50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി). പ്രായപരിധി 18-27.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്) ഒഴിവുകൾ -60 (ജനറൽ 25, എസ്.സി 7, ഒ.ബി.സി 22, ഇ.ഡബ്ല്യു.എസ് 6). വിമുക്തഭടന്മാർക്ക് 5 ഒഴിവുകളിൽ നിയമനം ലഭിക്കും. ശമ്പളനിരക്ക് 18,000-56,900 രൂപ. യോഗ്യത- മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-25.
എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി/ വിമുക്തഭടന്മാർ/ഇ.എസ്.ഐ കോർപറേഷൻ ജീവനക്കാർ/ സർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്ന അപേക്ഷകർക്ക് പ്രായപരിധിയിൽ ഇളവു ലഭിക്കും. വിജ്ഞാപനം www.esic.nic.inൽ. അപേക്ഷ ഓൺലൈനായി ജനുവരി 15 മുതൽ ഫെബ്രുവരി 15വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.