അൺഅക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു; 380 ജീവനക്കാർ പുറത്താകും
text_fieldsപ്രമുഖ എഡ്യുടെക് സ്ഥാപനമായ അൺഅക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. 12 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് 380 പേർക്ക് ജോലി നഷ്ടപ്പെടും. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഇതോടെ, ഏതാണ്ട് 1500 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുക. നവംബറിലാണ് മൂന്നാംഘട്ട പിരിച്ചുവിടൽ കമ്പനി പ്രഖ്യാപിച്ചത്. അന്ന് 350 പേർക്കാണ് തൊഴിൽ നഷ്ടമായത്. 2022 ഏപ്രിലിൽ കരാർ ജീവനക്കാരെയും ട്യൂട്ടർമാരെയും അധ്യാപകരെയും പിരിച്ചുവിട്ടിരുന്നു. ഒപ്പം സെയിൽസ്,മാർക്കറ്റിങ് രംഗത്തുള്ള ചിലർക്കും ജോലി നഷ്ടമായി.
ബിസിനസ് ലാഭത്തിലാക്കാനുള്ള എന്തു നടപടിയും സ്വീകരിക്കുമെന്നും അതും മതിയായില്ലെങ്കിൽ അടുത്തതിലേക്ക് നീങ്ങുമെന്നും അൺഅക്കാദമി സി.ഇ.ഒ ഗൗരവ് മഞ്ജൽ ജീവനക്കാർക്ക് അയച്ച കത്തിൽ അറിയിച്ചു. പിരിച്ചുവിടുന്നവർക്ക് നിയമാനുസൃത ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.