കേന്ദ്ര സർവകലാശാല അധ്യാപക നിയമനത്തിന് ഏകീകൃത പോർട്ടൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ അധ്യാപക നിയമന നടപടിക്രമങ്ങൾക്ക് ഏകീകൃത പോർട്ടൽ ആരംഭിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി). CU-Chayan എന്ന പേരിലുള്ള പോർട്ടൽ യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർവകലാശാലകളിൽ ഉണ്ടാകുന്ന അധ്യാപക ഒഴിവുകൾ, അപേക്ഷ, നിയമന നടപടികൾ അടക്കമുള്ള മുഴുവൻ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാവും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് സന്ദേശമായി ലഭിക്കുമെന്നും ജഗദേഷ് കുമാർ പറഞ്ഞു.
യു.ജി.സിയാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. സർവകലാശാലകൾ അപേക്ഷ ക്ഷണിക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും പോർട്ടലിൽ അതത് സമയം ലഭ്യമാക്കും. അധ്യാപക തസ്തികകൾ നികത്തുന്നതിനുള്ള കേന്ദ്ര സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ പോർട്ടൽ ബാധിക്കില്ലെന്നും ഓൺലൈൻ അപേക്ഷകൾ ശേഖരിക്കുന്നതും അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതും അഭിമുഖങ്ങൾ നടത്തുന്നതും അടക്കം നിലവിലെ സംവിധാനം തുടരുമെന്നും ജഗദേഷ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.