സർവകലാശാലകളിൽ അസിസ്റ്റൻറ് എൻജിനീയർ (സിവിൽ), പ്രോഗ്രാമർ, ലൈബ്രറി അസിസ്റ്റൻറ്, ഇലക്ട്രീഷ്യൻ
text_fieldsകേരളത്തിലെ സർവകലാശാലകളിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ജൂൺ 16ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ജൂലൈ 21നകം www.keralapsc.gov.inൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. പ്രൊഫൈലിൽ ഓരോ തസ്തികക്കും നോട്ടിഫിക്കേഷൻ ലിങ്കിൽ 'Apply now'ൽ ക്ലിക്ക് ചെയ്താൽ മതി. തസ്തികകൾ ചുവടെ:
എൻജിനീയർ (കാറ്റഗറി നമ്പർ 204/2021) കേരളത്തിലെ സർവകലാശാലയിലേക്ക് നേരിട്ടുള്ള നിയമനം. ഒഴിവ് 1, ശമ്പളനിരക്ക് 68,700-1,10,400 രൂപ. യോഗ്യതകൾ: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 22-50.
അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 206/2021) നേരിട്ടുള്ള നിയമനം, ഒഴിവ് ഒന്ന്, ശമ്പളനിരക്ക് 39,500-83,000 രൂപ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. പ്രായം 21-40.
ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 208/2021) നേരിട്ടുള്ള നിയമനം, ഒഴിവ് 1, ശമ്പളനിരക്ക് 22,200-68,000 രൂപ. യോഗ്യത: മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ)/തത്തുല്യം. പ്രായപരിധി 18-35.
ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 209/2021) ശമ്പളനിരക്ക് 18,000-41,500 രൂപ. ഒഴിവ് 1, യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ/വയർമാൻ ട്രേഡ് സർട്ടിഫിക്കറ്റും/തത്തുല്യം. പ്രായം 18-36.
പ്രോഗ്രാമർ (കാറ്റഗറി നമ്പർ 205/2021) ശമ്പളനിരക്ക് 39,500-83,000 രൂപ. ഒഴിവ് 1, യോഗ്യത: എം.സി.എ/ബി.ടെക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) തത്തുല്യം. പ്രായം 18-36.
പ്രഫഷനൽ അസിസ്റ്റൻറ് ഗേഡ്ര് II (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021) ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 210/2021) തസ്തികകളിലേക്കും അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.