സിവിൽ സർവിസ് പ്രിലിമിനറി ഫലം വന്നു: 14,624 പേർ യോഗ്യത നേടി
text_fieldsന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷയിൽ 14,624 പേർ യോഗ്യത നേടി. തിങ്കളാഴ്ചയാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ഫലം പ്രഖ്യാപിച്ചത്. മേയ് 28നാണ് പരീക്ഷ നടന്നത്.
വിജയികളുടെ പേരും റോൾ നമ്പറും യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികൾ സിവിൽ സർവിസ് (മെയിൻ) പരീക്ഷക്ക് നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷ സമർപ്പണത്തിനുള്ള തീയതിയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.
പ്രിലിമിനറി ഫലത്തെക്കുറിച്ച് കുടുതൽ വിവരങ്ങൾ അറിയാൻ ന്യൂഡൽഹിയിലെ ഷാജഹാൻ റോഡിലുള്ള ധോൽപുർ ഹൗസിലെ യു.പി.എസ്.സി മന്ദിര പരിസരത്ത് സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നേരിട്ടുചെന്നോ 011-23385271, 011-23098543, 011-23381125 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ വിവരങ്ങൾ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.