Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 9:19 PM GMT Updated On
date_range 28 Sep 2017 9:19 PM GMT18 ഒഴിവുകളിൽ യു.പി.എസ്.സി വിജ്ഞാപനം
text_fieldsbookmark_border
യൂനിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
1. മാർക്കറ്റിങ് ഒാഫിസർ (ഗ്രൂപ് III) (ഒായിൽസ് ആൻഡ് ഫാറ്റ്സ്): മൂന്ന് ഒഴിവ് (എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്, ജനറൽ-ഒന്ന്) കൃഷി-കർഷകക്ഷേമമന്ത്രാലയത്തിന് കീഴിലെ മാർക്കറ്റിങ് ആൻഡ് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റിലാണ് ഒഴിവുകൾ. കെമിസ്ട്രി/അഗ്രിക്കൾച്ചർ കെമിസ്ട്രി/ഡയറി കെമിസ്ട്രി/ഡയറിയിങ്ങിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അല്ലെങ്കിൽ ഒായിൽ ടെക്നോളജി/ഫുഡ് ടെക്നോളജി/കെമിക്കൽ ടെക്നോളജി/ഡയറി ടെക്നോളജിയിൽ ബിരുദം. ഇന്ത്യയിൽ എവിടെയും നിയമനത്തിന് സാധ്യത.
2. വെറ്ററിനറി ഒാഫിസർ: ഒരു ഒഴിവ് (ഒ.ബി.സി) കൃഷി-കാർഷികക്ഷേമമന്ത്രാലയത്തിന് കീഴിൽ മൃഗസംരക്ഷണ വകുപ്പിൽ സെൻട്രൽ കാറ്റിൽ ബ്രീഡിങ് ഫാമിലാണ് ഒഴിവ്. യോഗ്യത: വെറ്ററിനറി സയൻസ്/വെറ്ററിനറിയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി ബിരുദം. രണ്ടു വർഷ പ്രവൃത്തിപരിചയം വേണം. സെൻട്രൽ കാറ്റിൽ ബ്രീഡിങ് ഫാമിലാണ് നിലവിൽ നിയമനം.
3. ലേഡി മെഡിക്കൽ ഒാഫിസർ: ആറ് ഒഴിവ് (എസ്.സി: ഒന്ന്, ഒ.ബി.സി: രണ്ട്, ജനറൽ: മൂന്ന്) പ്രതിരോധമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിലാണ് ഒഴിവുകൾ. യോഗ്യത: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് ഒന്ന്, രണ്ട് ഷെഡ്യൂൾ അല്ലെങ്കിൽ മൂന്നാം ഷെഡ്യൂളിെൻറ പാർട്ട് IIൽ നിഷ്കർഷിക്കുന്ന മെഡിക്കൽ യോഗ്യത. ന്യൂഡൽഹിയിലാണ് നിയമനം. വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
4. ജൂനിയർ സയൻറിഫിക് ഒാഫിസർ (ബാലിസ്റ്റിക്): ഒരു ഒഴിവ് (ഒ.ബി.സി). യോഗ്യത: ഫിസിക്സ്/മാത്തമാറ്റിക്സ്/ഫോറൻസിക് സയൻസ് ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഫിസിക്സോ മാത്തമാറ്റിക്സോ ഒരു വിഷയമായി പഠിച്ചിരിക്കണം. ന്യൂഡൽഹി, കൊൽക്കത്ത, ചണ്ഡിഗഢ്, ഹൈദരാബാദ്, ഭോപാൽ, ഗുവാഹതി, പുണെ എന്നിവിടങ്ങളിലെവിടെയുമാകാം പോസ്റ്റിങ്.
5. അസിസ്റ്റൻറ് എൻജിനീയർ: മൂന്ന് ഒഴിവ് (എസ്.സി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറൽ-ഒന്ന്) ജലസ്രോതസ്സ്, നദീവികസനം, ഗംഗാ നവീകരണമന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലാണ് ഒഴിവുകൾ. യോഗ്യത: ഡ്രില്ലിങ്/മൈനിങ്/മെക്കാനിക്കൽ/സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലോ പെട്രോളിയം ടെക്നോളജിയിലോ ബിരുദം. ഇന്ത്യയിൽ എവിടെയും നിയമനത്തിന് സാധ്യത.
6. ജൂനിയർ റിസർച്ച് ഒാഫിസർ: നാല് ഒഴിവ് (ഒ.ബി.സി: ഒന്ന്, ജനറൽ: മൂന്ന്). യൂനിയൻ പബ്ലിക് സർവിസ് കമീഷൻ റിസർച്ച് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അനാലിസിസ് വിഭാഗത്തിലാണ് ഒഴിവുകൾ. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ഒാപറേഷനൽ റിസർച്ച്/മാത്തമാറ്റിക്സ്/അൈപ്ലഡ് മാത്തമാറ്റിക്സ്/മാത്തമറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം. ഇന്ത്യയിൽ എവിടെയും നിയമനത്തിന് സാധ്യത.
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 12.
www.upsconline.nic.in ലൂടെ അപേക്ഷിക്കാം. 25 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. www.upsconline.nic.in ൽ Online Recruitment Application (ORA) for Various Recruitment Posts വിഭാഗത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story