വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഒഴിവുകൾ
text_fieldsതിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എച്ച്.എസ്.സി) 2023 ജൂലൈ ഒന്നിന് പരസ്യനമ്പർ 327 പ്രകാരം സയന്റിസ്റ്റ് എൻജിനീയർ-എസ്.ഡി (ഒഴിവുകൾ 4, പോസ്റ്റ് നമ്പർ 1503-1505), സയന്റിസ്റ്റ് എൻജിനീയർ-എസ്.സി (ഒഴിവുകൾ 57, പോസ്റ്റ് നമ്പർ 1506-1520) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി.
പഴയ വിജ്ഞാപനവും ഭേദഗതി വരുത്തിയ വിജ്ഞാപനവും www.vssc.gov.inൽ ലഭിക്കും. നേരത്തെ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി വെബ്സൈറ്റിൽനിന്ന് അറിയാം. പ്രധാന അപേക്ഷ പ്രാബല്യത്തിലുള്ള പക്ഷം വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഭേദഗതി ചെയ്ത വിജ്ഞാപനപ്രകാരം 2023-24 അധ്യയനവർഷം ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ എം.ഇ/എം.ടെക് അല്ലെങ്കിൽ 6.5 ശതമാനം മാർക്കിൽ/6.84 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക്/എം.എസ്.സി യോഗ്യത നേടുന്നവർക്കും അപേക്ഷിക്കുന്നതിന് അവസരം നൽകിയിട്ടുണ്ട്. ജനുവരി 30 വരെ ഓൺലൈനായി അപേക്ഷ നൽകാൻ സമയവും അനുവദിച്ചിട്ടുണ്ട്.
അഹ്മദാബാദ്, ചെന്നൈ, ഡെറാഡൂൺ, എറണാകുളം, തിരുവനന്തപുരം, ഗുവാഹതി, ഹൈദരാബാദ്, ലഖ്നോ എന്നിവയാണ് പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ www.vssc.gov.in വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.