തിരുവനന്തപുരം െഎസറിൽ ഒഴിവുകൾ
text_fieldsതിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. സൂപ്രണ്ടിങ് എൻജിനീയർ: ഒരു ഒഴിവ്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത.
2. ഡെപ്യൂട്ടി രജിസ്ട്രാർ (പർച്ചേസ് ആൻഡ് സ്റ്റോഴ്സ്): ഒരു ഒഴിവ്. 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത.
3. ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ: ഒരു ഒഴിവ്. ഫിസിക്കൽ എജുക്കേഷനിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത.
4. ടെക്നിക്കൽ അസിസ്റ്റൻറ്: ബയോളജി-മൂന്ന്, കെമിസ്ട്രി-മൂന്ന്, ഫിസിക്സ്-മൂന്ന് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത.
5. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: ഒരു ഒഴിവ്. ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം. ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിൽ ഡിേപ്ലാമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
6. ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്: ബയോളജി-ഒന്ന്, കെമിസ്ട്രി-ഒന്ന്, ഫിസിക്സ്-രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
7. ഒാഫിസ് അസിസ്റ്റൻറ്: ആറ് ഒഴിവ്. സെക്രേട്ടറിയൽ/കമേഴ്സ്യൽ പ്രാക്ടീസിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷ ഡിേപ്ലാമയാണ് യോഗ്യത.
8. ജൂനിയർ എൻജിനീയർ (സിവിൽ): ഒരു ഒഴിവ്. സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് ആണ് യോഗ്യത.
9. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഒരു ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് ആണ് യോഗ്യത.
10. അറ്റൻറൻറ് (ഇലക്ട്രിക്കൽ ആൻഡ് പ്ലംബർ): ഒാരോ ഒഴിവ് വീതം. ബന്ധപ്പെട്ട വിഷയത്തിൽ െഎ.ടി.െഎ.
11. ഡെപ്യൂട്ടി ലൈബ്രേറിയൻ: ഒരു ഒഴിവ്. ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമാണ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം: www.iisertvm.ac.in ലൂടെ നവംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് തപാലിൽ അയക്കണം. ഇത് നവംബർ 30നകം ലഭിക്കണം.
വിവരങ്ങൾക്ക് http://www.iisertvm.ac.in .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.