എൻ.എഫ്.എല്ലിൽ എൻജിനീയർ, കെമിസ്റ്റ്, മെറ്റീരിയൽസ് ഓഫിസർ ഒഴിവുകൾ 97
text_fieldsനവരത്ന കമ്പനിയായ കേന്ദ്ര പൊതുമേഖലയിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി ആകെ 97 ഒഴിവുകൾ.
എൻജിനീയർ-പ്രൊഡക്ഷൻ: (ഒഴിവുകൾ 40) മെക്കാനിക്കൽ 15, ഇലക്ട്രിക്കൽ 12, ഇൻസ്ട്രുമെന്റേഷൻ 11, സിവിൽ 1, ഫയർ ആൻഡ് സേഫ്റ്റി 3. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാഖയിൽ 60 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മതി) കുറയാതെ ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-30 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
സീനിയർ കെമിസ്റ്റ്: (ഒഴിവുകൾ 9) യോഗ്യത: എം.എസ് സി കെമിസ്ട്രി/ഇൻ ഓർഗാനിക് കെമിസ്ട്രി/ഓർഗാനിക് കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ഫിസിക്കൽ കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18-30.
മെറ്റീരിയൽസ് ഓഫിസർ: (ഒഴിവുകൾ 6) യോഗ്യത: ബി.ടെക്/ബി.ഇ മെക്കാനിക്കൽ/മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18-30.
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nationalfertilizers.com/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 700 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
ഓൺലൈനായി ജൂലൈ ഒന്നുവരെ അപേക്ഷ നൽകാം. ഷോർട്ട്ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000-1,40,000 രൂപ ശമ്പളനിരക്കിൽ സ്ഥിര നിയമനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.