സി.എസ്.െഎ.ആർ-സെൻട്രൽ ഡ്രഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിക്കൽ ഓഫിസർ, അസിസ്റ്റൻറ് ടെക്നീഷ്യൻ ഒഴിവുകൾ
text_fieldsകേന്ദ്ര സർക്കാറിനു കീഴിൽ ലഖ്നോവിലെ സി.എസ്.ഐ.ആർ- സെൻട്രൽ ഡ്രഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്പർ 11/2020). ലൈഫ് സയൻസസ്, കെമിക്കൽ സയൻസസ്, പ്രീ-ക്ലിനിക്കൽ സയൻസസ്, സയൻറിഫിക് ആൻഡ് ടെക്നിക്കൽ സപ്പോർട്ട് ഡിവിഷനുകളിലാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്.
തസ്തികകൾ
സീനിയർ ടെക്നിക്കൽ ഓഫിസർ, ഒഴിവുകൾ-2 (ജനറൽ-1, ഇ.ഡബ്ല്യു.എസ്-1), ശമ്പളം 83,037 രൂപ.
ടെക്നിക്കൽ ഓഫിസർ, ഒഴിവുകൾ-7, ശമ്പളം 60,929 രൂപ.
ടെക്നിക്കൽ അസിസ്റ്റൻറ്, ഒഴിവുകൾ-35, ശമ്പളം 51,294 രൂപ.
(ജനറൽ-15, ഇ.ഡബ്ല്യു.എസ്-4, എസ്.സി -4, ഒ.ബി.സി-13, എസ്.ടി- 4, പി.ഡബ്ല്യു.ഡി-2)
ടെക്നീഷ്യൻ (സപ്പോർട്ട് സ്റ്റാഫ്), ഒഴിവുകൾ-11 (ജനറൽ-4, ഇ.ഡബ്ല്യു.എസ്-1, ഒ.ബി.സി-3, എസ്.സി-2, പി.ഡബ്ല്യു.ഡി-1), ശമ്പളം 28,047 രൂപ.
യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടി ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://cdri.res.inൽ Technical & Support Staff Recruitment-2020 ലിങ്കിൽ ലഭ്യമാണ്.അപേക്ഷ ഓൺലൈനായി ഫെബ്രുവരി 5, രാത്രി 11.59 മണി വരെ സ്വീകരിക്കും.
അപേക്ഷയുടെ ഹാർഡ്കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം The Administrative Officer, CSIR-Central Drug Research Institute, Sector-10, Janakipuram, Sitapur Road, Lucknow-226031ൽ ഫെബ്രുവരി 22നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.