ആയിരത്തിലേറെ ഒഴിവുകൾ; ബിടെക്, ഡിപ്ലോമ അപ്രന്റീസുകൾക്കവസരം
text_fieldsകളമശ്ശേരി: സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കളമശ്ശേരിയിൽ, ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണമേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ബിടെക്, ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. താൽപര്യമുള്ളവർ ഒക്ടോബർ 7 ന് രാവിലെ 9 മണിക്ക് കളമശ്ശേരിയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
അപേക്ഷകന് ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലെ ഇന്റർവ്യൂവിന് പങ്കെടുക്കാം. താൽപര്യമുള്ളവർ ഒക്ടോബർ 4 ന് മുമ്പ് സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ (എസ്ഡി)സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്ന് സെന്റർ അസി.ഡയറക്ടർ സി.ആർ. സോമൻ വിശദീകരിച്ചു. വിവരങ്ങൾക്ക് : www.sdcentre.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.