കേന്ദ്ര സർവിസിൽ വിവിധ ഒഴിവുകൾ
text_fieldsകേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ 214 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് ഓർ പ്രസ്സിങ് ഓഫിസർ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻഡ് (22). അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്-4), അസിസ്റ്റന്റ് മൈനിങ് എൻജിനീയർ (34), യൂത്ത് ഓഫിസർ (നാഷനൽ സർവിസ് സ്കീം -7), റീജനൽ ഡയറക്ടർ (നാഷനൽ സെന്റർ ഫോർ ഓർഗാനിക് ആൻഡ് നാച്വറൽ ഫാമിങ് (1), അസിസ്റ്റന്റ് കമീഷണർ (നാച്വറൽ റിസോഴ്സ് മാനേജ്മെന്റ്-1) ഒഴിവുകളാണുള്ളത്. 13വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് ഡയറക്ടർ (റെഗുലേഷൻസ് ആൻഡ് ഇൻഫർമേഷൻ) ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (16), പബ്ലിക്ക് പ്രോസിക്യൂട്ടർ സി.ബി.ഐ (48), ജൂനിയർ എൻജിനീയർ സിവിൽ (58), ഇലക്ട്രിക്കൽ (20), ഇ.എസ്.ഐ കോർപറേഷൻ, അസിസ്റ്റന്റ് ആർക്കിടെക്ട്, അർബൻ പ്ലാനിങ് (1), അസിസ്റ്റന്റ് ഡയറക്ടർ (ഫോറൻസിക് ഓഡിറ്റ്), സീനിയർ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (1), റിസർച് ഓഫിസർ (നാച്വറോപ്പതി), ആയുഷ് (1) ഒഴിവുകൾക്ക് ഓൺലൈനായി 27വരെ www.upsconline.nic.inൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.upsc.gov.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.