Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 3:35 AM IST Updated On
date_range 23 Jun 2017 3:47 AM ISTവനിതകൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം
text_fieldsbookmark_border
കേന്ദ്ര സർക്കാറിന് കീഴിൽ തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള റീജനൽ െവാക്കേഷനൽ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ (RVTI) 2017 ആഗസ്റ്റിൽ ആരംഭിക്കുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 വരെ സ്വീകരിക്കും. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിെൻറ (NCVT) അനുമതിയോടെയാണ് പരിശീലനം നൽകുന്നത്. 10ാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറം കഴക്കൂട്ടത്തുള്ള RVTIയിൽനിന്നോ http://www.dget.nic.in എന്ന വെബ്സൈറ്റിൽനിേന്നാ ലഭിക്കും. വെബ്സൈറ്റിൽനിന്ന് സി.ടി.എസ് കോഴ്സുകൾക്കുള്ള അപേക്ഷാഫോറമാണ് ഡൗൺലോഡ് ചെയ്യേണ്ടത്.
കോഴ്സുകളും സീറ്റുകളും:
ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായം 15 വയസ്സ് പൂർത്തിയാകണം. യോഗ്യത പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
പട്ടികജാതി, വർഗ, ഭിന്നശേഷിക്കാർ, പ്രതിരോധസേന ജീവനക്കാരുടെ കുട്ടികൾ, വിധവകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം സീറ്റുകളിൽ സംവരണം ലഭിക്കും.
അഡ്മിഷൻ ലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നോട്ടീസ് ബോർഡിൽ ജൂൈല 21ന് പ്രദർശിപ്പിക്കും.
അഡ്മിഷൻ ലഭിക്കുന്നവർക്ക് ആർ.വി.ടി.െഎയുടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം. മൊത്തം കോഴ്സ്ഫീസ് 2250 രൂപയാണ്. പട്ടികജാതി, വർഗക്കാർക്ക് 875 രൂപ മതി. ഇതിൽ 250 രൂപ തിരികെ ലഭിക്കാവുന്ന കോഷൻഡിപ്പോസിറ്റാണ്. മികച്ച പഠന-പരിശീലന സൗകര്യങ്ങൾ ആർ.വി.ടി.െഎയിലുണ്ട്.
വിലാസം: പ്രിൻസിപ്പൽ, റീജനൽ വൊക്കേഷനൽ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ, കഴക്കൂട്ടം, തിരുവനന്തപുരം -695582. ഫോൺ: 0471-2418391. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാവുന്നതാണ്. വിജയകരമായി പഠനം പൂർത്തിയാക്കി പരീക്ഷകൾ വിജയിക്കുന്നവർക്ക് എൻ.സി.വി.ടി അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാവും ലഭിക്കുക. സ്വയം തൊഴിൽ കണ്ടെത്താനും ഇൗ പഠനം സഹായകമാവും.
കോഴ്സുകളും സീറ്റുകളും:
- കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിന് അസിസ്റ്റൻറ് -40 സീറ്റുകൾ
- ഡ്രസ്മേക്കിങ് -16. സെക്രേട്ടറിയൽ പ്രാക്ടിസ് (ഇംഗ്ലീഷ്) -20
- ഡസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി) ഒാപറേറ്റർ -20
- ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ -40
- ബേസിക് കോസ്മെറ്റോളജി -20 (രണ്ട് സെമസ്റ്ററുകളുള്ള ഒരു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്.)
- ഇലക്ട്രോണിക് മെക്കാനിക് -40. നാലു സെമസ്റ്ററുകളുള്ള രണ്ടു വർഷത്തെ ഫുൾടൈം കോഴ്സാണിത്.
ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായം 15 വയസ്സ് പൂർത്തിയാകണം. യോഗ്യത പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
പട്ടികജാതി, വർഗ, ഭിന്നശേഷിക്കാർ, പ്രതിരോധസേന ജീവനക്കാരുടെ കുട്ടികൾ, വിധവകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം സീറ്റുകളിൽ സംവരണം ലഭിക്കും.
അഡ്മിഷൻ ലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നോട്ടീസ് ബോർഡിൽ ജൂൈല 21ന് പ്രദർശിപ്പിക്കും.
അഡ്മിഷൻ ലഭിക്കുന്നവർക്ക് ആർ.വി.ടി.െഎയുടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം. മൊത്തം കോഴ്സ്ഫീസ് 2250 രൂപയാണ്. പട്ടികജാതി, വർഗക്കാർക്ക് 875 രൂപ മതി. ഇതിൽ 250 രൂപ തിരികെ ലഭിക്കാവുന്ന കോഷൻഡിപ്പോസിറ്റാണ്. മികച്ച പഠന-പരിശീലന സൗകര്യങ്ങൾ ആർ.വി.ടി.െഎയിലുണ്ട്.
വിലാസം: പ്രിൻസിപ്പൽ, റീജനൽ വൊക്കേഷനൽ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ, കഴക്കൂട്ടം, തിരുവനന്തപുരം -695582. ഫോൺ: 0471-2418391. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാവുന്നതാണ്. വിജയകരമായി പഠനം പൂർത്തിയാക്കി പരീക്ഷകൾ വിജയിക്കുന്നവർക്ക് എൻ.സി.വി.ടി അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാവും ലഭിക്കുക. സ്വയം തൊഴിൽ കണ്ടെത്താനും ഇൗ പഠനം സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story