10 കഴിഞ്ഞവർക്ക് തൊഴിലധിഷ്ഠിത/സാേങ്കതിക വിദ്യാഭ്യാസം
text_fieldsഎസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് തൊഴിലധിഷ്ഠിത/സാേങ്കത ിക വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ട്. പോളിടെക്നിക് കോളജുകളിൽ ഡിേപ്ലാമ, െഎ.ടി .െഎകളിൽ മെട്രിക് എൻജിനീയറിങ് ട്രേഡുകൾ, വി.എച്ച്.എസ്.ഇ തൊഴിലധിഷ്ഠിത കോഴ്സ ുകൾ, ടെക്നിക്കൽ ഹയർ സെക്കൻഡറി പ്ലസ്വൺ, ഫുഡ്ക്രാഫ്റ്റ് പരിശീലനം, ഗവൺമെൻറ്, ക മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡിേപ്ലാമ ഇൻ സെക്രേട്ടറിയൽ പ്രാക്ടിസ്, ഗവൺ മെൻറ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി, കോഒാപറേറ്റിവ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ജൂനിയർ സഹകരണ ഡിേപ്ലാമ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാസ്റ്റിക് എൻജിനീയറിങ്ങിലെ (സിപെറ്റ്) ഡിേപ്ലാമ, കെ.ജി.സി.ഇ, കെ.ജി.ടി.ഇ പഠനാവസരങ്ങൾ അവയിൽ ചിലതുമാത്രം. 10ാം ക്ലാസ് തോറ്റവർക്കും െഎ.ടി.െഎകളിൽ നോൺ മെട്രിക് ട്രേഡുകളിൽ പരിശീലനം നേടാം.
പോളിടെക്നിക്: സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 51 ഗവൺമെൻറ്, എയ്ഡഡ് പോളിടെക്നിക് കോളജുകളും 24 സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജുകളും െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ എട്ട് മോഡൽ പോളിടെക്നിക് കോളജുകളും ഡിേപ്ലാമ കോഴ്സ് നടത്തുന്നുണ്ട്. എൻജിനീയറിങ് /ടെക്നോളജി, കമേഴ്സ്യൽ പ്രാക്ടിസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് ബ്രാഞ്ചുകളിലാണ് പഠനാവസരം. മൂന്നു വർഷമാണ് കോഴ്സിെൻറ കാലാവധി. അക്കാദമിക് മികവോടെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജനറൽ പോളിടെക്നിക് കോളജുകളിൽ ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. സർക്കാർ പോളിടെക്നിക്കുകളിൽ ചുരുങ്ങിയ ഫീസിൽ പഠിക്കാം. ത്രിവത്സര എൻജിനീയറിങ് ഡിേപ്ലാമ നേടുന്നവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക് പ്രവേശനത്തിന് അർഹതയുണ്ട്. മോഡൽ പോളി പ്രവേശനത്തിന് www.ihrdmptc.org ലും ജനറൽ പോളിടെക്നിക് കോളജുകളിൽ പ്രവേശനത്തിന് www.polyadmission.org ലും ബന്ധപ്പെടാവുന്നതാണ്.
െഎ.ടി.െഎകൾ: സംസ്ഥാനത്തെ സർക്കാർ ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (െഎ.ടി.െഎ) എസ്.എസ്.എൽ.സിക്കാർക്ക് മെട്രിക് േട്രഡുകളിലും 10 തോറ്റവർക്കും ജയിച്ചവർക്കും നോൺമെട്രിക് ട്രേഡുകളിലും പ്രവേശനം നേടാം. 14 വയസ്സ് തികഞ്ഞിരിക്കണം. കേരളീയർക്കാണ് പ്രവേശനം. കമ്പ്യൂട്ടർ-ഡി.ടി.പി കോഴ്സുകൾക്ക് പ്ലസ്ടു ജയിച്ചിരിക്കണം. എൻ.സി.വി.ടി, എസ്.സി.വി.ടി കോഴ്സുകൾ ലഭ്യമാണ്. 77 ട്രേഡുകളിൽ പഠനസൗകര്യമുണ്ട്. എൻ.സി.വി.ടി കോഴ്സുകളിൽ പ്രവേശനത്തിനാണ് മുൻഗണന നൽകേണ്ടത്. രണ്ടു വർഷത്തെ ട്രേഡുകൾക്ക് 1210 രൂപയും ഏകവർഷ കോഴ്സുകൾക്ക് 900 രൂപയുമാണ് നിലവിലുള്ള കോഴ്സ് ഫീസ്.
നോൺ മെട്രിക് എൻജിനീയറിങ് ട്രേഡുകളായ വയർമാൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, സ്യൂയിങ് ടെക്നോളജി എന്നിവയിൽ 10 തോറ്റവർക്കും പ്രവേശനമുണ്ട്. സംസ്ഥാനത്തെ 38 സർക്കാർ െഎ.ടി.െഎകളിൽ എൻ.സി.വി.ടി ട്രേഡുകൾ ലഭ്യമാണ്. പ്രവേശന വിജ്ഞാപനം ജൂണിൽ. കോഴ്സുകൾ ആഗസ്റ്റിൽ ആരംഭിക്കും. വെബ്സൈറ്റുകൾ http://itiadmissionskerala.org, www.dtekerala.gov.in.
കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ: സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ 17 ഗവൺമെൻറ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിേപ്ലാമ ഇൻ സെക്രേട്ടറിയൽ പ്രാക്ടിസ് കോഴ്സ് പഠിക്കാം. മണ്ണന്തല (തിരുവനന്തപുരം), പുനലൂർ, ആലപ്പുഴ (കല്ലുപാലം), ഏറ്റുമാനൂർ, ലാളം (പാലാ), കാഞ്ചിയാർ (കട്ടപ്പന), കലൂർ (എറണാകുളം), കോതമംഗലം, പോത്താനിക്കാട് (മുവാറ്റുപുഴ), മാള (തൃശൂർ), നൂറാണി (പാലക്കാട്), മഞ്ചേരി, കൊയിലാണ്ടി, കല്ലാച്ചി (വടകര), തളിപ്പറമ്പ്, കണ്ണപുരം (കണ്ണൂർ), കൽപറ്റ എന്നിവിടങ്ങളിലാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളത്. പ്രവേശന വിജ്ഞാപനം www.dtekerala.gov.in ൽ ലഭ്യമാകും.
(ഫാഷൻ ഡിസൈനിങ്, കെ.ജി.സി.ഇ, കെ.ജി.ടി.ഇ, സിപെറ്റ്, ഡിഫി നെറ്റ് കോഴ്സുകളെക്കുറിച്ച് വരും ദിവസങ്ങളിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.