തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റുമാർക്ക് വാക്-ഇൻ ഇന്റർവ്യൂ
text_fieldsതിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
1. സീനിയർ റസിഡന്റ് (ജനറൽ സർജറി). ഒഴിവുകളുടെ എണ്ണം: ഒമ്പത്. ഇന്റർവ്യൂ മെയ് ആറിന് രാവിലെ 10.30.
2.സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ). ഒഴിവുകളുടെ എണ്ണം: ആറ്. ഇന്റർവ്യൂ മെയ് ആറിന് ഉച്ചയ്ക്ക് 12.00.
3.സീനിയർ റസിഡന്റ് (ഡെർമറ്റോളജി ആൻഡ് വെനറോളജി), ഒഴിവുകളുടെ എണ്ണം: രണ്ട്. ഇന്റർവ്യൂ മെയ് ആറിന് ഉച്ചക്ക് 2.00.
4.സീനിയർ റസിഡന്റ് (അനസ്തേഷ്യോളജി), ഒഴിവുകളുടെ എണ്ണം: ആറ്. ഇന്റർവ്യൂ മെയ് ഏഴിന് രാവിലെ 11.00.
5. സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്നോസിസ്), ഒഴിവുകളുടെ എണ്ണം: അഞ്ച്. ഇന്റർവ്യൂ മെയ് ഏഴിന് ഉച്ചക്ക് 2.00.
വിദ്യാഭ്യാസയോഗ്യത: അതാത് വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും. പ്രതിമാസവേതനം 70,000 രൂപ. കരാർ കാലാവധി ഒരുവർഷം.
താൽപര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ച തീയതിയിലും സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.