വിപ്രോയിൽ തുടക്കക്കാരെ കാത്തിരിക്കുന്നത് വൻ ഒഴിവുകൾ; മൂന്നരലക്ഷം വാർഷിക ശമ്പളം
text_fieldsരാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോയുടെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ എൈലറ്റ് നാഷനൽ ടാലന്‍റ് ഹണ്ടിന് തുടക്കം. 2022ൽ പഠനം പൂർത്തിയാക്കുന്ന എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം.
2023 സാമ്പത്തിക വർഷത്തിലേക്കായി 30,000 പേർക്ക് നിയമനം നൽകുമെന്നാണ് വിവരം. സെപ്റ്റംബർ 15വരെയാണ് എൈലറ്റ് നാഷനൽ ടാലന്‍റ് ഹണ്ടിൽ രജിസ്റ്റർ ചെയ്യാൻ അവസരം. സെപ്റ്റംബർ 25 മുതൽ 27 വരെ ഓൺലൈൻ വിലയിരുത്തൽ നടത്തും. 25വയസാണ് ഉയർന്ന പ്രായപരിധി.
കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകരിച്ച ബി.ഇ/ബി.ടെക് (നിർബന്ധിത ബിരുദം)/എം.ഇ/എം.ടെക് (അഞ്ചുവർഷത്തെ സംയോജിത കോഴ്സ്) എന്നിവയാണ് യോഗ്യത മാനദണ്ഡം. ഫാഷൻ ടെക്നോളജി, ടെക്സ്റ്റൈൽ എൻജിനീയറിങ്, അഗ്രികൾച്ചർ, ഫുഡ് ടെക്നോളജി എന്നിവ യോഗ്യത മാനദണ്ഡമായി കണക്കാക്കില്ല. യോഗ്യതയിൽ 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.0 സി.ജി.പി.എ വേണം. മുഴുവൻ സമയ കോഴ്സുകൾ മാത്രമേ യോഗ്യതയായി കണക്കാക്കൂ.
3,50,000 വാർഷിക ശമ്പളമാണ് കമ്പനിയുടെ വാഗ്ദാനം. ആറുമാസത്തിനകം വിപ്രോയുടെ സെലക്ഷൻ പ്രോസസുകളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല. 128 മിനിറ്റ് നീണ്ടുനിൽക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.