എൻ.ടി.പി.സി ലിമിറ്റഡിൽ വനിതകൾക്ക് എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളാവാം
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡ് എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനി തസ്തികയിൽ വനിതകൾക്കു മാത്രമായി സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തുന്നു. ഗേറ്റ്-2021 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ ഡിസിപ്ലിനുകളിൽ 65 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്കാണ് അവസരം. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികളെയും പരിഗണിക്കും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. പ്രായപരിധി ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 27. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ntpccareers.net, www.ntpc.co.in/career എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി മേയ് ആറിനകം സമർപ്പിക്കണം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവരെ എൻ.ടി.പി.ടി പ്ലാൻറുകളിൽ ഒരു വർഷത്തെ പരിശീലനത്തിന് നിയോഗിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ സ്ഥിരം എൻജിനീയർമാരായി നിയമിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
വിശദമായ യോഗ്യതമാനദണ്ഡങ്ങളും സെലക്ഷൻ നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. വനിതകൾക്കായുള്ള ഈ സ്പെഷൽ റിക്രൂട്ട്മെൻറിൽ 50 ഒഴിവുകളിലേക്കാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.