കൊച്ചി കപ്പൽശാലയിൽ വർക്ക്മാൻ: 71 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്ക് താഴെ പറയുന്നവർക്ക് വർക്ക്മെൻ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
സ്കഫോൾഡർ: ഒഴിവുകൾ 21: യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറൽ സ്ട്രക്ചറൽ/ സ്കഫോൾഡിങ് ജോലികളിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവുകൾ 50, യോഗ്യത: നാലാം ക്ലാസ് പാസായിരിക്കണം. റിഗ്ഗിങ്ങിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇതിൽ രണ്ടു വർഷക്കാലം ഹെവി ഡ്യൂട്ടി മെഷീൻ/ മെഷിനറി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എറക്ഷൻ ജോലികളിൽ സഹായിയായി പ്രവർത്തിച്ചിരിക്കണം.
പ്രായപരിധി: 30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവുമായ വയസ്സിളവുണ്ട്.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://cochinshipyard.in/Careersൽ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ + ബാങ്ക് ചാർജ്. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ/ഫിസിക്കൽ ടെസ്റ്റ് നടത്തി തിരഞ്ഞെടുക്കും. സ്കഫോൾഡർ തസ്തികയിൽ ഒ.ബി.സിക്കാർക്ക് 9, എസ്.സി-1, ഇ.ഡബ്ല്യു.എസ് 2 ഒഴിവുകളിലും സെമി സ്കിൽഡ് റിഗ്ഗർ തസ്തികയിൽ ഒ.ബി.സിക്കാർക്ക് 15, എസ്.സി-5, എസ്.ടി-1, ഇ.ഡബ്ല്യു.എസ് 5 ഒഴിവുകളിലും സംവരണമുണ്ട്.
അന്വേഷണങ്ങൾക്ക് ഇ.മെയിൽ: career@cochinshipyard.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.