കരസേനയിൽ എൻ.സി.സി സ്പെഷൽ എൻട്രി വഴി ഓഫിസറാകാം
text_fieldsകരസേനയിൽ അവിവാഹിതരായ പുരുപെഷന്മാർക്കും വനിതകൾക്കും എൻ.സി.സി സ്ഷൽ എൻട്രി പദ്ധതിയിലൂടെ ഷോർട്ട് സർവിസ് കമീഷൻ ഓഫിസറാകാം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന 57-ാമത് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്കും യുദ്ധത്തിൽ പരിക്കേറ്റ/മരിച്ച ജവാന്മാരുടെ കുട്ടികൾക്കുമാണ് അവസരം. ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് മൂന്നുമണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. അവസാനവർഷ ബിരുദ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. എൻ.സി.സി സീനിയർ ഡിവിഷൻ/വിങ്ങിൽ രണ്ട്/മൂന്ന് വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ളവരാകണം.എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ‘ബി’ ഗ്രേഡിൽ കുറയാതെ നേടിയിരിക്കണം. അവസാനവർഷ ബിരുദ വിദ്യാർഥികൾ 2025 ഏപ്രിൽ ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്. പ്രായപരിധി 1.1.2025ൽ 19-25 വയസ്സ്. 2000 ജനുവരി രണ്ടിന് മുമ്പോ 2006 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. യുദ്ധത്തിൽ പരിക്കേറ്റ്/മരിച്ച/കാണാതായ ജവാന്മാരുടെ കുട്ടികൾക്ക് എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ഒഴിവുകൾ: എൻ.സി.സി വിഭാഗത്തിൽ പുരുഷന്മാർക്ക് 63, വനിതകൾക്ക് 5, ജവാന്മാരുടെ കുട്ടികൾക്ക് 8 എന്നിങ്ങനെ ആകെ 76 ഒഴിവുകളുണ്ട്.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ബംഗളൂരു, അലഹബാദ്, ഭോപാൽ, ജലന്ധർ എന്നിവിടങ്ങളിലായി സർവിസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിന് ക്ഷണിക്കും. അഞ്ചു ദിവസം നീളുന്ന ഇന്റർവ്യൂവിന് യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള 49 ആഴ്ചത്തെ പരിശീലനം ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ്. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മദ്രാസ് സർവകലാശാല പി.ജി ഡിപ്ലോമ സമ്മാനിക്കുന്നതോടൊപ്പം ലെഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി ജോലിയിൽ പ്രവേശിക്കാവുന്നതാണ്. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.