സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ 20 റിസർച് ഫെലോ
text_fieldsകേന്ദ്രസർക്കാറിനു കീഴിലുള്ള കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജൂനിയർ/സീനിയർ റിസർച് ഫെലോകളെ തേടുന്നു. മൂന്നുവർഷത്തെ താൽക്കാലിക നിയമനമാണ്. 20 ഒഴിവ്. രണ്ടുവർഷം പിന്നിടുേമ്പാൾ ജൂനിയർ റിസർച് ഫെലോകളെ (ജെ.ആർ.എഫ്) പ്രവർത്തനമികവിെൻറ അടിസ്ഥാനത്തിൽ സീനിയർ റിസർച് െഫലോകളായി അപ്ഗ്രേഡ് ചെയ്യും. ജെ.ആർ.എഫിന് 12,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും. സീനിയർ റിസർച് ഫെലോക്ക് (SRF) 14,000 രൂപയും വീട്ടുവാടക ബത്തയും.
യോഗ്യത: സുവോളജി/ലൈഫ് സയൻസസിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ സുവോളജി മുഖ്യ വിഷയമായിരിക്കണം.
സീനിയർ റിസർച് ഫെലോക്ക് എം.എസ്സിക്കുശേഷം രണ്ടുവർഷത്തെ ഗവേഷണ പരിചയം വേണം. പ്രായപരിധി ജെ.ആർ.എഫിന് 28 വയസ്സ്, SRFന് 32 വയസ്സ്. SC/ST/OBC/NCL/വനിതകൾ/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷേഫാറത്തിെൻറ മാതൃകയും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും http://zsi.gov.inൽ. അപേക്ഷഫീസ് ജനറൽ വിഭാഗത്തിന് 400 രൂപ, ഒ.ബി.സി വിഭാഗത്തിന് 200 രൂപ, SC/ST/ഭിന്നശേഷിക്കാർ (PH) വിഭാഗങ്ങൾക്ക് 100 രൂപ. അപേക്ഷ സെപ്റ്റംബർ 30നകം രജിസ്ട്രേഡ് തപാലിൽ ദി ഡയറക്ടർ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൊൽക്കത്ത-700053 എന്ന വിലാസത്തിൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.