Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightചിന്താ ജെറോമിന്റെ...

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനപരിശോധിക്കണം: ഗവർണർക്കും വി.സി ക്കും നിവേദനം

text_fields
bookmark_border
ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനപരിശോധിക്കണം: ഗവർണർക്കും വി.സി ക്കും നിവേദനം
cancel

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും സർവകലാശാല വി.സി ക്കും നിവേദനം നൽകി. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് ചിന്താജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പി.വി.സി, പി. പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

പി. പി. അജയകുമാറിനെ അദ്ദേഹത്തെ നിലവിലെ എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോളജ് അധ്യാപകർക്ക് ഹൃസ്വകാല പരിശീലനം നൽകാനുള്ള യൂ.ജി.സി യുടെ നിർദേശാ നുസരണം ആരംഭിച്ചിട്ടുള്ളതാണ് ഈ സെന്റർ. ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്നും പകർത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് മാർഗനിർദേശം നൽകിയ ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്.

അക്കാദമിക് പ്രോഗ്രാമുകളുടെ സർഗസ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്. സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിൻറെ ഗുണനിലവാരം കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വി.സി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതുകൊണ്ട് ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinta Jerome'sVC Appointments Row
News Summary - Chinta Jerome's research degree should be reconsidered: Petition to Governor and V.C
Next Story