കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് കർശന വിലക്ക്
text_fieldsതിരുവനന്തപുരം: സർക്കാർ/എയ്ഡഡ് കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷനിൽ പെങ്കടുക്കുന്നത് പരിശോധിക്കാൻ ഇനി പ്രിൻസിപ്പൽമാർക്ക് ചുമതല. സർക്കാർ കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുവോ എന്ന് പരിശോധിച്ച് പ്രിൻസിപ്പൽ ഒാരോമാസവും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാർ റിപ്പോർട്ട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം. സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഴുവൻ അധ്യാപകരെയും പ്രിൻസിപ്പൽമാർ അറിയിക്കണം.
സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തത്തിെൻറ പേരിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും പരീക്ഷ സ്ഥിരംസമിതി കൺവീനറുമായ ബ്രണ്ണൻ കോളജിലെ അധ്യാപകൻ കെ.ടി. ചന്ദ്രമോഹനെ മലപ്പുറം ഗവ. വിമൻസ് കോളജിലേക്ക് സ്ഥലംമാറ്റാനും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്ന കോളജ് അധ്യാപകർക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയ കണ്ണൂർ സിൻഡിക്കേറ്റ് അംഗമായ അധ്യാപകനെതിരെയുള്ള ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയിരുന്നു.
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ, സിവിൽ സർവിസ് പരിശീലന കേന്ദ്രങ്ങൾ, ജോലിക്കായുള്ള മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ കോളജ് അധ്യാപകർ വ്യാപകമായി സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഒേട്ടറെ പേരെ വിജിലൻസ് പിടികൂടി നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചില അധ്യാപകർ സൗജന്യ സേവനമെന്ന നിലയിൽ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുകയും വൻ തുക പ്രതിഫലമായി വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ സ്വകാര്യ ട്യൂഷൻ വഴി സമ്പാദിക്കുന്ന സർക്കാർ, എയ്ഡഡ് കോളജ് അധ്യാപകരുണ്ടെന്നാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വിവരം. കോവിഡ് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ ഒാൺലൈൻ വഴിയാണ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.