Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi University
cancel
Homechevron_rightCareer & Educationchevron_rightഡൽഹി...

ഡൽഹി യൂനിവേഴ്​സിറ്റിക്ക്​ കീഴിൽ കോളജ്​; സുഷമ സ്വരാജിന്‍റെയും സവർക്കറുടെയും പേര്​ പരിഗണനയിൽ

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക്​ കീഴിൽ ഫത്തേപുർ ബേരിയിൽ സ്​ഥാപിക്കുന്ന പുതിയ കോളജിന്​ സുഷമ സ്വരാജ്​, സ്വാമി വിവേകാനന്ദ, സവർക്കർ എന്നിവരുടെ പേരുകൾ പരിഗണനയിൽ. ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി സുഷമ സ്വ​രാജിന്‍റെ പേരിനാകും പ്രഥമ പരിഗണനയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സർവകലാശാലയുടെ അക്കാദമിക്​ കൗൺസലും എക്​സിക്യൂട്ടീവ്​ കൗൺസലും ചേർന്നാണ്​ പേര്​ അന്തിമമായി തീരുമാനിക്കുക.

'സുഷമയുടെ പേരിനൊപ്പം മറ്റു ചില പേരുകളും പരിഗണനയിലുണ്ട്​. സ്വാമി വിവേകാനന്ദ, സവർക്കർ എന്നിവരുടെ പേരുകളാണ്​ പരിഗണനയിൽ' -അധികൃതർ അറിയിച്ചു.

സർവകലാശാലയുടെ ശതവാർഷികത്തോട്​ അനുബന്ധിച്ച്​ ഫത്തേപൂർ ബേരിയിലെ ഭട്ടി കലാനിൽ ഒരു ഫെസിലിറ്റേഷൻ സെന്‍ററും കോളജും നിർമിക്കുമെന്ന്​ ഡി.യു രജിസ്​ട്രാർ വികാസ്​ ഗുപ്​ത അറിയിച്ചു.

സർവകലാശാലയുടെ അകാദമിക്​ കൗൺസലോ എക്​സിക്യൂട്ടീവ്​ കൗൺസലോ ഇതുവരെ കോളജ്​ പേര്​ തീരുമാനിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിയുടെ പേരാണ്​ പ്രഥമ പരിഗണനയിൽ -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi UniversitySushma SwarajSavarkar
News Summary - Delhi University considering to name upcoming college after Sushma Swaraj, Veer Savarkar are also under consideration
Next Story