സൗജന്യമായ എൻട്രൻസ് കോച്ചിങ്ങോടെയുള്ള +1 പഠനം; പ്രവേശനം തുടരുന്നു.
text_fieldsകാടാമ്പുഴ : മലപ്പുറം ജില്ലയിലെ കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമാം ഹമദാനി ഇന്റഗ്രേറ്റഡ് ഗേൾസ് ക്യാംപസിലെ ഹയർ സെക്കണ്ടറി പ്രോഗ്രാമിലേക്കുള്ള (സയൻസ്) പ്രവേശനം തുടരുന്നു. നവംബർ 3 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് ട്യൂഷ്യൻ ഫീസോ എൻട്രൻസ് കോച്ചിങ് ഫീസോ ഇല്ലാതെ സൗജന്യമായി +1 പ്രവേശനം നേടാം. (ഹോസ്റ്റൽ ഫീസ് മാത്രം അടച്ചാൽ മതിയാകും)
ഇസ്ലാമിക അന്തരീക്ഷത്തിൽ പ്രശസ്ത കോച്ചിങ് സെന്ററുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൻട്രൻസ് കൊച്ചിംഗും വ്യക്തിഗതശ്രദ്ധയും നൽകുന്ന രീതിയിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഈ വർഷത്തെ പ്ലസ്-വൺ പ്രവേശനം നവംബർ 10 വരെ തുടരും. പ്രവേശനം ആഗ്രഹിക്കുന്ന ഈ വർഷം SSLC പൂർത്തിയായ പെൺകുട്ടികൾക്ക് 9567445319, 9961633671 എന്നീ നമ്പറുകളിൽ വിളിച്ച് അഡ്മിഷന് വേണ്ടി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.