1000 ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്
text_fieldsകേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ ബിരുദ- ബിരുദാനന്തര ബിരുദ പഠനത്തിനായി 2023-24 വർഷം 1000 ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് അനുവദിക്കും. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം മാർക്കോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.scholarship.kshec.kerala.gov.inൽ ലഭ്യമാണ്. ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് ഏപ്രിൽ രണ്ടിനകം നൽകണം.
മൂന്നു വർഷത്തേക്കാണ് സ്കോളർഷിപ്. ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാം വർഷം 24,000 രൂപ. ബിരുദാനന്തര ബിരുദ പഠനത്തിന് ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.