എൻജിനീയറിങ്ങിൽ കുട്ടികളില്ലാതെ 110 ബാച്ചുകൾ; കൂടുതൽ മെക്കാനിക്കലിൽ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിന് മൂന്ന് അലോട്ട്മെൻറും പൂർത്തിയായപ്പോൾ സ്വാശ്രയ കോളജുകളിൽ ഒരാൾ പോലും അലോട്ട്മെൻറ് നേടാതെ 110 ബാച്ചുകൾ. സ്വാശ്രയ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്. ഒന്നാം അലോട്ട്മെൻറ് പൂർത്തിയായപ്പോൾ 18 ബാച്ചിലാണ് ഒരു കുട്ടി പോലും ഇല്ലാതിരുന്നത്. രണ്ടാം അലോട്ട്മെൻറിൽ ഇത് 72 ആയി.
കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതൽ മെക്കാനിക്കൽ ബ്രാഞ്ചിലാണ്. 33 കോളജുകളിൽ മെക്കാനിക്കലിൽ ഒരു കുട്ടി പോലും ഇല്ല. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 26 കോളജിലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 25 കോളജിലും സിവിൽ എൻജിനീയറിങ്ങിൽ 16 കോളജിലും സർക്കാർ സീറ്റിൽ ഒരു കുട്ടിപോലുമില്ല. ഡിമാൻഡ് കൂടുതലുള്ള കമ്പ്യൂട്ടർ സയൻസിൽ മൂന്ന് കോളജിലേ ആരും അലോട്ട്മെൻറ് നേടാത്തതായുള്ളൂ. അൈപ്ലഡ് ഇലക്ട്രോണിക്സ് -ഒന്ന്, ഒാേട്ടാമൊബൈൽ എൻജിനീയറിങ് -രണ്ട്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ -ഒന്ന്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ് -ഒന്ന്, മെക്കാനിക്കൽ പ്രൊഡക്ഷൻ -ഒന്ന്, റോബോട്ടിക് ആൻഡ് ഒാേട്ടാമേഷൻ -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ബ്രാഞ്ചുകളിൽ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം. ഇനി സർക്കാർ, എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തൂ.
സീറ്റൊഴിവ് നികത്താൻ സപ്ലിമെൻററി റാങ്ക് പട്ടിക
തിരുവനന്തപുരം: വൻതോതിൽ സീറ്റൊഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ എൻജിനീയറിങ് പ്രവേശനത്തിന് സപ്ലിമെൻറി റാങ്ക് പട്ടിക തയാറാക്കുന്നതിന് അനുമതി നൽകാൻ സർക്കാർ ഉത്തരവ്. പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടുകയും എന്നാൽ പ്ലസ് ടു/ തത്തുല്യ മാർക്ക് സമർപ്പിക്കാത്തതുകാരണം റാങ്ക് പട്ടികയിൽ ഉൾപ്പെടാതിരിക്കുകയും ചെയ്തവർക്ക് വീണ്ടും അവസരം നൽകും.
യോഗ്യത പരിശോധിച്ച് പ്രവേശന പരീക്ഷ കമീഷണർ സപ്ലിമെൻററി റാങ്ക് പട്ടിക തയാറാക്കും. ഇതിന് നവംബർ 14ന് ഉച്ചക്ക് ഒന്നു വരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ മാർക്കുകൾ സമർപ്പിക്കാം. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിന് സപ്ലിമെൻററി റാങ്ക് പട്ടിക ഉപയോഗിക്കാം.
മൂന്നാം അലോട്ട്മെൻറ്: അവസാന റാങ്ക് ഇങ്ങനെ
സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ മൂന്നാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് സ്റ്റേറ്റ് മെറിറ്റ്, മുന്നാക്ക സംവരണം, ഇൗഴവ, മുസ്ലിം, പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക, ധീവര, വിശ്വകർമ, പിന്നാക്ക ക്രിസ്ത്യൻ, കുടുംബി, കുശവ, എസ്.സി, എസ്.ടി ക്രമത്തിൽ:
സിവിൽ എൻജിനീയറിങ്: 8942, 46409, 15902, 14281, 19332, 45489, 34607, 15550, 37964, 43928, 37288, 41752, 47586
കമ്പ്യൂട്ടർ സയൻസ്: 2507, 21693, 10354, 7287, 13134, 34578, 39837, 9804, 35179, 38795, 17207, 43250, 47209
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ: 7455, 47272, 22980, 23091, 41296, 45290, 40273, 28922, 35147, 44706, 40333, 47596, 40605
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്: 8812, 38104, 21024, 24358, 38827, 45613, 41393, 26335, 40264, 42523, 30869, 47606, 47519
മെക്കാനിക്കൽ: 13370, 46137, 26040, 24501, 32376, 43791, 46104, 29703, 44257, 38144, 44212, 47520, 47291
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.