കുസാറ്റ് ഗവേഷകക്ക് 1.25 കോടിയുടെ രാമലിംഗസ്വാമി ഫെലോഷിപ്
text_fieldsകളമശ്ശേരി: ബയോടെക്നോളജി വിഭാഗം ഏര്‍പ്പെടുത്തിയ രാമലിംഗസ്വാമി ഫെലോഷിപ്പിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗവേഷക ഡോ. ശാന്തിനി പുളിക്കല്‍വീട്ടില്‍ അര്‍ഹയായി. അഞ്ചുവര്‍ഷത്തേക്കുള്ള 1.25 കോടിയുടെ പ്രോജക്ടാണിത്. സര്‍വകലാശാലയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് അസോ. പ്രഫസര്‍ ഡോ. സജീവനുമായി ചേര്‍ന്നാണ് പ്രോജക്ട് നടപ്പാക്കുക.
വിദേശരാജ്യങ്ങളില്‍ മികച്ച രീതിയില്‍ ഗവേഷണം നടത്തുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രോജക്ടാണ് രാമലിംഗസ്വാമി ഫെലോഷിപ്. യൂനിവേഴ്സിറ്റികളിലെ അസി. പ്രഫസര്‍ തസ്തികക്ക് തുല്യമാണിത്.
സമുദ്രാന്തര്‍ഭാഗത്തെ ആസ്പര്‍ജിലസ് വിഭാഗത്തിൽപെട്ട ഒരുതരം ഫംഗസില്‍നിന്ന് വേര്‍തിരിച്ചെടുത്ത രാസപദാർഥം ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മികച്ച സണ്‍സ്ക്രീന്‍ ലോഷന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രോജക്ടിനാണ് ഡോ. ശാന്തിനിക്ക് ഫെലോഷിപ്. ബെല്‍ജിയത്തിലെ ലിയൂവന് സര്‍വകലാശാലയില്‍നിന്ന് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് ശേഷമാണ് ഈ ഫെലോഷിപ്പിന് അര്‍ഹയായി കുസാറ്റില്‍ അവർ ഗവേഷണം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.