ചെന്നൈ, മധുര, തൃച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ 148 ഒഴിവുകൾ
text_fieldsഎയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് തമിഴ്നാട്ടിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് വിവിധ തസ്തികകളിൽ മൂന്നുവർഷത്തെ കരാർ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എയർപോർട്ട്, തസ്തിക, ഒഴിവുകൾ, ഇന്റർവ്യൂ തീയതിയും സമയവും എന്നീ ക്രമത്തിൽ ചുവടെ.
ചെന്നൈ-ഡ്യൂട്ടി മാനേജർ-പാസഞ്ചർ 8, ഡ്യൂട്ടി ഓഫിസർ-പാസഞ്ചർ, ഡിസംബർ 26, രാവിലെ 9-12 മണിവരെ.
•ചെന്നൈ-കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ്/ജൂനിയർ കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ് 43, ഡിസംബർ 27, രാവിലെ 9-12 മണിവരെ.
•മധുര-കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ്/ജൂനിയർ കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ്-15, ഡിസംബർ 29, രാവിലെ 9-12 മണിവരെ.
മധുര-യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ 2, ഹാൻഡിമാൻ-20, ഡിസംബർ 30, രാവിലെ 9-12 മണിവരെ.
•തൃച്ചി-കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ്/ജൂനിയർ കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ് 10, ഡിസംബർ 29, രാവിലെ 9-12 മണിവരെ.
തൃച്ചി- ഹാൻഡിമാൻ 10, ഡിസംബർ 30, രാവിലെ 9-12 മണിവരെ.
•കോയമ്പത്തൂർ - ഹാൻഡിമാൻ - 20, ഡിസംബർ 30, രാവിലെ 9-12 മണിവരെ.
ഇന്റർവ്യൂ സ്ഥലം: office of the HRD, Al unity Complex, Pallavaram Cantonment, Chennai-600043 (Near Taj catering)
യോഗ്യതാ മാനദണ്ഡങ്ങൾ, ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള നിർദേശങ്ങൾ, ശമ്പളം ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiasl.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.