15 സ്വാശ്രയ ഡെൻറൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 15 സ്വാശ്രയ ഡെൻറൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചു. ഓള് കേരള സെല്‍ഫ് ഫിനാന്‍സിങ് ഡെൻറല്‍ കോളജ് മാനേജ്മെൻറ് കണ്സോർട്ടിയത്തിന് കീഴിലെ കോളജുകളിലെ വാര്‍ഷിക ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്.
ഇൗവർഷം (2017-18) 85 ശതമാനം സീറ്റുകളിൽ 2.9 ലക്ഷം രൂപയാണ് ഫീസ്. അടുത്തവർഷം (2018--19) 3,04,500 രൂപയായിരിക്കും ഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ ആറുലക്ഷമായിരിക്കും രണ്ടുവര്‍ഷവും ഫീസ്.
മൂവാറ്റുപ്പുഴ അന്നൂർ, മലപ്പുറം ചട്ടിപ്പറമ്പ് എജുകെയർ, മലപ്പുറം മാണൂർ മലബാർ, കോതമംഗലം മാർ ബസേലിയോസ്, തിരുവനന്തപുരം ആറാലുംമൂട് നൂറുൽ ഇസ്ലാം, തൃശൂർ അക്കിക്കാവ് പി.എസ്.എം, കോഴിക്കോട് മൊടക്കല്ലൂർ ശ്രീ അഞ്ജനേയ, എറണാകുളം ചേലാട് സെൻറ് ഗ്രിഗോറിയസ്, തൊടുപുഴ അൽഅസ്ഹർ, കൊല്ലം അസീസിയ, കോതമംഗലം ഇന്ദിര ഗാന്ധി, പാലക്കാട് ചാലിേശരി റോയൽ, പെരിന്തൽമണ്ണ എം.ഇ.എസ്, കോഴിക്കോട് കെ.എം.സി.ടി, തിരുവനന്തപുരം അകത്തുമുറി ശ്രീശങ്കര എന്നീ ഡെൻറൽ കോളജുകളിലെ ഫീസാണ് കമ്മിറ്റി നിശ്ചയിച്ചത്.
കരുണ മെഡിക്കൽ കോളജിൽ അടുത്തവർഷം 5.40 ലക്ഷം ഫീസ്
തിരുവനന്തപുരം: പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ അടുത്ത (2018--19) അധ്യയനവര്‍ഷം 5,40,540 രൂപ വാര്‍ഷിക ഫീസ് നിശ്ചയിച്ചു. ഇക്കൊല്ലം 4.68 ലക്ഷമാണ് അവര്‍ക്ക് അനുവദിച്ചിരുന്നത്. ഭാവിവികസനം അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ഫീസ് നിരക്കില്‍ 15 ശതമാനം വര്‍ധന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.