നബാർഡിൽ 150 അസിസ്റ്റന്റ് മാനേജർ
text_fieldsനാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയിൽ 150 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ 03/ഗ്രേഡ് എ/2023-24). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nabard.orgൽ ലഭിക്കും. ശമ്പളനിരക്ക് 44,500-89,150 രൂപ. പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കും.
വിവിധ ഡിസിപ്ലിനുകളിലായി ലഭ്യമായ ഒഴിവുകൾ-ജനറൽ 77, കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി 40, ഫിനാൻസ് 15, കമ്പനി സെക്രട്ടറി 3, സിവിൽ എൻജിനീയറിങ് 3, ഇലക്ട്രിക്കൽ എൻജിനീയറിങ് 3, ജിയോ ഇൻഫർമാറ്റിക്സ് 2, ഫോറസ്ട്രി 2, ഫുഡ് പ്രോസസിങ് 2, സ്റ്റാറ്റിസ്റ്റിക്സ് 2, മാസ് കമ്യൂണിക്കേഷൻ/മീഡിയ സ്പെഷലിസ്റ്റ് 1. പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ബി.ഡി) വിഭാഗങ്ങൾക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
ഒരാൾക്ക് ഒരു ഡിസിപ്ലിനിലാണ് അപേക്ഷിക്കാവുന്നത്. ബന്ധപ്പെട്ട ഡിസിപ്ലിൻ മുഖ്യവിഷയമായി ഫസ്റ്റ്ക്ലാസിൽ ബിരുദമെടുത്തവർക്കാണ് അവസരം.
അസിസ്റ്റന്റ് മാനേജർ ജനറൽ തസ്തികക്ക് ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം, എം.ബി.എ/പി.ജി.ഡി.എം 55 ശതമാനം മാർക്കോടെ വിജയിച്ചവർ അല്ലെങ്കിൽ സി.എ/സി.എസ്/സി.എം.എ അല്ലെങ്കിൽ പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ 5 ശതമാനം മാർക്കിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രായപരിധി 1.9.2023ൽ 21-30. 2.9.1993നു മുമ്പോ 1.9.2022നു ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ ഫീസ് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 150 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവയും മെയിൻ പരീക്ഷക്ക് തിരുവനന്തപുരവും കേന്ദ്രങ്ങളാണ്. പരീക്ഷഘടനയും സിലബസും വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.