Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ ഹെൽത്ത് മിഷനിൽ...

നാഷനൽ ഹെൽത്ത് മിഷനിൽ 1506 സ്റ്റാഫ് നഴ്സ്

text_fields
bookmark_border
national health mission kerala
cancel

കേരളത്തിലെ 14 ജില്ലകളിൽ നാഷനൽ ഹെൽത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) അപേക്ഷകൾ ക്ഷണിച്ചു. ആകെ 1506 ഒഴിവുകളുണ്ട്. ജില്ലാതലത്തിൽ ലഭ്യമായ ഒഴിവുകൾ ചുവടെ. നിയമനം കരാർ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം 123, കൊല്ലം 108, പത്തനംതിട്ട 78, ആലപ്പുഴ 100, കോട്ടയം 124, ഇടുക്കി 82, എറണാകുളം 124, തൃശൂർ 123, പാലക്കാട് 137, മലപ്പുറം 148, കോഴിക്കോട് 103, വയനാട് 79, കണ്ണൂർ 123, കാസർകോട് 54.

യോഗ്യത: ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ GNM കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 1.3.2022ൽ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cmdkerala.netൽ ലഭ്യമാണ്. അപേക്ഷാഫീസ് 325 രൂപ.

അപേക്ഷ ഓൺലൈനായി മാർച്ച് 21 വൈകീട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

യോഗ്യത, പ്രവൃത്തി പരിചയം, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം.

ആദ്യത്തെ നാലുമാസം പരിശീലനം നൽകും. പ്രതിമാസം17000 രൂപ ശമ്പളം ലഭിക്കും. NHM സ്ഥാപനത്തിലെ മെഡിക്കൽ ഓഫിസർ മുമ്പാകെ റിപ്പോർട്ട് ചെയ്ത് ജോലിയിൽ പ്രവേശിക്കാം. യാത്രബത്തയായി 1000 രൂപ മാസം തോറും അനുവദിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:staff nursenational Health Mission
News Summary - 1506 Staff Nurse at the National Health Mission
Next Story