ഐ.ഡി.ബി.ഐ ബാങ്കിൽ 1544 ഒഴിവുകൾ: ഓൺലൈൻ അപേക്ഷ ജൂൺ 17നകം
text_fieldsഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ) ബിരുദക്കാർക്ക് അവസരം. താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിനായി അപേക്ഷിക്കാം.
എക്സിക്യൂട്ടിവ് (കരാർ നിയമനം 1-3 വർഷത്തേക്ക്) ഒഴിവുകൾ 1044 (ജനറൽ 418, ഒ.ബി.സി 268, എസ്.സി 175, എസ്.ടി 79, പി.ഡബ്ല്യൂ.ബി.ഡി 4). യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. പ്രായപരിധി 20-25. 1997 ഏപ്രിൽ രണ്ടിനും 2002 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ജൂലൈ ഒമ്പതിന് നടത്തുന്ന ഓൺലൈൻ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ടെസ്റ്റ് സെന്ററുകളാണ്.
ലക്ഷദ്വീപിൽ കവരത്തി. ലോജിക്കൽ റീസണിങ്, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവേർനെസ്. കമ്പ്യൂട്ടർ/ ഐ.ടി വിഷയങ്ങളിൽ 200 ചോദ്യങ്ങൾ ടെസ്റ്റിനുണ്ടാവും. സമയം രണ്ടു മണിക്കൂർ. 200 മാർക്കിനാണ് പരീക്ഷ. നിയമനം ലഭിക്കുന്നവർക്ക് ആദ്യവർഷം മാസം 29,000 രൂപ. രണ്ടാം വർഷം 31,000 രൂപ, മൂന്നാം വർഷം 34,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. തൃപ്തികരമായി സേവനമനുഷ്ഠിക്കുന്നവർക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അർഹതയുണ്ടായിരിക്കും.
അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) ശമ്പളനിരക്ക് 36,000-63,840 രൂപ. ഒഴിവുകൾ 500 (ജനറൽ 200, ഒ.ബി.സി 101, എസ്.സി 121, എസ്.ടി 28, ഇ.ഡബ്ല്യൂ.എസ് 50, പി.ഡബ്ല്യൂ.ബി.ഡി 20). ഐ.ഡി.ബി.ഐ ബാങ്കിന്റെ നേതൃത്വത്തിൽ 2022-23 വർഷം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (പി.ജി.ഡി.ബി.എഫ്) പ്രോഗ്രാം പഠിച്ച് പാസാകുന്നവർക്കാണ് നിയമനം. പി.ജി.ഡി.ബി.എഫ് പ്രവേശനപരീക്ഷ ജൂലൈ 23ന് നടത്തും. ബിരുദധാരികൾക്ക് പങ്കെടുക്കാം. പ്രായപരിധി 21-28. മൊത്തം കോഴ്സ് ഫീസ് മൂന്നര ലക്ഷം രൂപ. ഗഡുക്കളായി അടക്കാം. വിദ്യാഭ്യാസവായ്പ ലഭിക്കും.
റിക്രൂട്ട്മെന്റ് വിജ്ഞാപനം (പരസ്യനമ്പർ 1/2022-23) www.idbibank.in/careersൽ ലഭ്യമാണ്. അപേക്ഷ ഫീസ് 1000. എസ്.സി/എസ്.ടി/ പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് 200 രൂപ മതി. എക്സിക്യൂട്ടിവ്സ് നിയമനം PGDBF അഡ്മിഷൻ സംബന്ധിച്ച സമഗ്രവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓൺലൈനായി ജൂൺ 17 വരെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.