19 എൻജിനീയറിങ് കോളജുകളിൽ 23 ‘സംപൂജ്യ’ ബാച്ചുകൾ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഒരു വിദ്യാർഥി പോലുമില്ലാതെ 19 കോളജുകളിലെ 23 ബാച്ച്. ഒരു കോളജിലെ മുഴുവൻ ബാച്ചിലും ഒറ്റ വിദ്യാർഥിക്ക് പോലും അലോട്ട്മെൻറില്ല. എൻജിനീയറിങ് കോളജുകളിലെ സീറ്റ് ഒഴിവിെൻറ തോത് ഇൗ വർഷം കൂടുമെന്നതിെൻറ സൂചനയാണ് ആദ്യ അലോട്ട്മെൻറ് ഫലം. മുകുന്ദപുരം ശ്രീഎറണാകുളത്തപ്പൻ എൻജിനീയറിങ് കോളജിലേക്കാണ് ഒരു വിദ്യാർഥി പോലും അലോട്ട്മെൻറ് നേടാതിരുന്നത്. ഇവിടെ ആകെ മൂന്ന് ബ്രാഞ്ചുകളിലേക്ക് ഒരാൾ പോലും അലോട്ട്മെൻറിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ ജയ്ഭാരത് കോളജിൽ രണ്ട് ബ്രാഞ്ചിൽ ഒരു വിദ്യാർഥി പോലും ഇല്ല. പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലും രണ്ട് ബ്രാഞ്ചിൽ ഒറ്റ വിദ്യാർഥി പോലും അലോട്ട്മെൻറ് നേടിയിട്ടില്ല.
എറണാകുളം കുഴൂർ ക്രൈസ്റ്റ്, തൃശൂർ മുരിക്കിങ്ങൽ ആക്സിസ്, തൃശൂർ പൂമാല ഫോക്കസ്, കുളത്തൂപ്പുഴ ഹിന്ദുസ്ഥാൻ, മാള മെറ്റ്സ്, നോർത്ത് പറവൂർ മാത കോളജ്, കാസർകോട് സദ്ഗുരു സ്വാമി ഇൻസ്റ്റിറ്റ്യൂട്ട്, പിറവം വിജ്ഞാൻ, കൂത്താട്ടുകുളം ബസേലിയോസ് തോമസ്, പുതുപ്പള്ളി ഗുരുദേവ്, പള്ളിക്കത്തോട് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട്, അഞ്ചരക്കണ്ടി മലബാർ, നെയ്യാറ്റിൻകര പി.ആർ.എസ്, മറ്റക്കര ടോംസ്, മലപ്പുറം വേദവ്യാസ, കൊല്ലം കണ്ണനെല്ലൂർ യൂനുസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കോളജുകളിൽ ഒാരോ ബാച്ചിൽ വീതം ഒരു കുട്ടി പോലും അലോട്ട്മെൻറ് നേടിയിട്ടില്ല. ഒരാൾ പോലും പ്രവേശനം നേടാത്ത ബാച്ചിൽ കൂടുതലും ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളാണ്. ഒമ്പത് വീതം കോളജുകളിൽ ഇൗ ബ്രാഞ്ചുകളിൽ ഒരാൾക്ക് പോലും അലോട്ട്മെൻറില്ല.
രണ്ട് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ വിദ്യാർഥികളില്ല. ഒരു കോളജിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിലേക്കും അലോട്ട് ചെയ്തിട്ടില്ല. ഒേട്ടറെ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ മാത്രമാണ് അലോട്ട്മെൻറ് നടന്നത്. ഇവിടെ സംവരണസീറ്റിൽ ആർക്കും അലോട്ട്മെൻറില്ല. അലോട്ട്മെൻറ് ലഭിച്ചവരിൽ ഒേട്ടറെ പേർ െഎ.െഎ.ടി, എൻ.െഎ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനം കാത്തിരിക്കുന്നവരാണ്. ഇതിനുപുറമെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം കാത്തിരിക്കുന്നവരും ഏറെയാണ്. ആദ്യ അലോട്ട്മെൻറ് നടന്നപ്പോൾ സർക്കാർ, എയ്ഡഡ് കോളജുകളിൽ മാത്രമാണ് ഏറക്കുറെ മുഴുവൻ സീറ്റിലേക്കും അലോട്ട്മെൻറ് നടത്തിയത്. 32,645 സീറ്റിലേക്കാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവർഷം 40 ശതമാനം എൻജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.