19 മദ്റസകള്‍ക്കു കൂടി അംഗീകാരം
text_fieldsതേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി യോഗം പുതുതായി 19 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10498 ആയി. ഖുവ്വത്തുല്‍ ഇസ്ലാം-കടബു, ഡ്ഗ്നിറ്റി പബ്ലിക് സ്കൂള്‍- കൊടാജെ (ദക്ഷിണ കന്നഡ), നൂറുല്‍ ഇസ്ലാം-ബഡാജെ, മഞ്ചേശ്വരം (കാസർകോട്),
ഹയാത്തുല്‍ ഇസ്ലാം-വെള്ളച്ചാല്‍ (കണ്ണൂര്‍), ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂള്‍ ഈങ്ങാപ്പുഴ, ഹയാത്തുല്‍ ഇസ്ലാം ബാവുപ്പാറ (കോഴിക്കോട്), ഹിദായത്തുസ്സിബിയാന്-കരുവാരക്കുണ്ട്, ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രൈമറി മദ്റസ-വഴിക്കടവ്, മിസ്ബാഹുല്‍ ഉലൂം ബ്രാഞ്ച്-മമ്പുറം, അല്‍മദ്റസത്തുല്‍ ബദ്രിയ്യ വലിയ തൊടിക്കുന്ന്-വേങ്ങൂര്‍,
നൂറുല്‍ ഹുദാ മദ്റസ-കോട്ടപ്പറമ്പ്, ട്രൂത്ത് വേ മദ്റസ കൊടുമുടി-ഇരിമ്പിളിയം, മദ്റസത്തുല്‍ ആലിയ കരേക്കാട് നോര്‍ത്ത്, മുനവ്വിറുല് ഇസ്ലാം മദ്റസ-ഒരുമരക്കുണ്ട്, തിരൂര്‍, റഹ്മത്തുന്നൂര്-കാരക്കുന്ന് (മലപ്പുറം), കൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ കരിങ്ങനാട്, ദാറുസ്സലാം ബ്രാഞ്ച്-കൊടുന്തിരപ്പുള്ളി, പള്ളിക്കുളം (പാലക്കാട്), ഖുവ്വത്തുല്‍ ഇസ്ലാം-ചേലാട് ഭാഗം, പാണാവള്ളി (ആലപ്പുഴ), സുബുലസ്സലാം-മട്ടംമച്ചിക്കൊല്ലി (നീലഗിരി) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.