ഡെൻറൽ പ്രവേശനത്തിന് 1910 സീറ്റുകൾ
text_fieldsതിരുവനന്തപുരം: ഡെൻറൽ പ്രവേശനത്തിന് സംസ്ഥാനത്ത് ആകെയുള്ളത് 1910 സീറ്റുകൾ. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ എം.ബി.ബി.എസ് കഴിഞ്ഞാൽ കൂടുതൽ പേർ പ്രവേശനം തേടുന്നത് ബി.ഡി.എസ് (ഡെൻറൽ) കോഴ്സിലാണ്.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആറ് ഡെൻറൽ കോളജുകളിലായി 300 സീറ്റുകളും 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 1610 സീറ്റുകളുമാണുള്ളത്. സർക്കാർ ഡെൻറൽ കോളജുകളിലെ 45 സീറ്റുകൾ അഖിലേന്ത്യ േക്വാട്ടയിലായിരിക്കും നികത്തുക.
അഖിലേന്ത്യ േക്വാട്ട പ്രവേശനം www.mcc.nic.in വെബ്സൈറ്റ് വഴിയാണ് നടത്തുക. സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഒരുമിച്ചാണ്.
നീറ്റ് റാങ്ക് പരിഗണിച്ചുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന മുറക്ക് നടപടികൾ ആരംഭിക്കും. നീറ്റ് റാങ്കിൽ മുൻനിരയിൽ അല്ലാത്തവർക്ക് ബി.ഡി.എസിൽ കൂടുതൽ പ്രവേശന സാധ്യതയുണ്ട്.
പ്രവേശന സാധ്യത
ഡെൻറൽ കോളജുകളിൽ കഴിഞ്ഞ വർഷം സ്റ്റേറ്റ് മെറിറ്റ്, വിവിധ സംവരണ സീറ്റുകളിൽ അവസാന അലോട്ട്മെൻറ് ലഭിച്ചവരുടെ സംസ്ഥാന റാങ്ക് വിവരം സർക്കാർ, സ്വാശ്രയ കോളജുകൾ എന്ന ക്രമത്തിൽ:
സ്റ്റേറ്റ് മെറിറ്റ് 4576, 27056
ഇൗഴവ 6290, 34524
മുസ്ലിം 5827, 40491
പിന്നാക്ക ഹിന്ദു 7951, 31499
ലത്തീൻ കത്തോലിക്ക 11042, 48717
ധീവര 11238, 30653
വിശ്വകർമ 7998, 43693
പിന്നാക്ക ക്രിസ്ത്യൻ 10204, 28007
കുഡുംബി 26031, 46271
കുശവൻ 14535, 46513
പട്ടികജാതി 17199, 29355
പട്ടികവർഗം 35075, 46691.
സർക്കാർ കോളജുകൾ, സീറ്റ്
ആലപ്പുഴ 50
കോഴിക്കോട് 50
കണ്ണൂർ 60
കോട്ടയം 40
തൃശൂർ 50
തിരുവനന്തപുരം 50
ആകെ 300
സ്വകാര്യ കോളജുകൾ
തൊടുപുഴ അൽഅസ്ഹർ 100
മൂവാറ്റുപുഴ അന്നൂർ 50
കോഴിേക്കാട് ആഞ്ജനേയ 100
കൊല്ലം അസീസിയ 100
കാസർകോട് സെഞ്ച്വറി 100
മലപ്പുറം എജുകെയർ 100
കോതമംഗലം ഇന്ദിരഗാന്ധി 100
അഞ്ചരക്കണ്ടി കണ്ണൂർ 100
കോഴിക്കോട് കെ.എം.സി.ടി 100
കോതമംഗലം ബസേലിയോസ് 60
പെരിന്തൽമണ്ണ എം.ഇ.എസ് 100
എടപ്പാൾ മലബാർ 100
നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം 50
തിരുവല്ല പുഷ്പഗരി 50
തിരുവനന്തപുരം പി.എം.എസ് 100
തൃശൂർ പി.എസ്.എം 100
പാലക്കാട് റോയൽ 60
കോതമംഗലം ഗ്രിഗോറിയോസ് 40
വർക്കല ശ്രീശങ്കര 100
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.