ഗാന്ധിനഗര്‍ എന്‍.ഐ.ടിയില്‍ കോഗ്നിറ്റിവ് സയന്‍സില്‍ എം.എസ്സി
text_fieldsഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഗ്നിറ്റിവ് സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഐ.ഐ.ടിയില്‍ വെച്ചായിരിക്കും പരീക്ഷയും അഭിമുഖവും നടക്കുക. 2016 മാര്‍ച്ച് 12, 13 തീയതികളിലായിരിക്കും എഴുത്തുപരീക്ഷയും അഭിമുഖവും നടക്കുക.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് മതി. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ഫീസ്: സെമസ്റ്റര്‍ ഫീസ് 19,750, സെക്യൂരിറ്റി ഡെപ്പോസിറ്റ് 5000 രൂപ, അപേക്ഷാഫീസ് 4000, മെസ് 15,550.
കോഗ്നിറ്റിവ് സയന്‍സില്‍ പ്രവേശം ലഭിക്കുന്നവര്‍ക്ക് 5000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഇതുവഴി 60,000 രൂപ വരെ ട്രാവല്‍ സ്കോളര്‍ഷിപ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.cogs.iitgn.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പകര്‍പ്പ് അയക്കേണ്ടതില്ല. എന്നാല്‍, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും അഭിമുഖ സമയത്ത് ഹാജരാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.