പുതുച്ചേരി എന്‍.ഐ.ടിയില്‍ പിഎച്ച്.ഡി
text_fieldsകമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മെക്കാനികല്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് പിഎച്ച്.ഡിയുള്ളത്.
യോഗ്യത: പിഎച്ച്.ഡി എന്‍ജിനീയറിങ്: എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ ഒന്നാം ക്ളാസ് ബിരുദാനന്തര ബിരുദം. എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ ബിരുദവും നേടിയിരിക്കണം. സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് എം.ടെക്, എം.ഇ യോഗ്യത കൂടിവേണം.
ഗേറ്റ് യോഗ്യത നേടിയ ശേഷം എം.ടെക് നേടിയവര്‍ക്ക് ഫെലോഷിപ്പോടെ പഠിക്കാം.
പിഎച്ച്.ഡി സയന്‍സ്- (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി): ബന്ധപ്പെട്ട് വിഭാഗത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം, ഫുള്‍ ടൈം പിഎച്ച്.ഡി ചെയ്യുന്നവര്‍ ഗേറ്റ്, നെറ്റ്, യു.ജി.സി/ സി.എസ്.ഐ.ആര്‍ ജെ.ആര്‍.എഫ് യോഗ്യതയും നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം: 500 രൂപ അപേക്ഷ ഫീസ് (250 എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 250) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. www.nitpy.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ദ രജിസ്ട്രാര്‍ (പിഎച്ച്.ഡി അഡ്മിഷന്‍സ്), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പുതുച്ചേരി , കരെയ്ക്കല്‍-609605 എന്ന വിലാസത്തില്‍ ഡിസംബര്‍ 15ന് മുമ്പ് അപേക്ഷിക്കണം. വിശദ വിവരം വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.